ഒന്നിച്ചുള്ള ഒരു വര്‍ഷംകൂടെ; വിവാഹവാര്‍ഷിക ചിത്രങ്ങള്‍ പങ്കുവച്ച് ബേസില്‍ ജോസഫ്

Web Desk   | Asianet News
Published : Aug 18, 2020, 11:26 PM ISTUpdated : Aug 18, 2020, 11:27 PM IST
ഒന്നിച്ചുള്ള ഒരു വര്‍ഷംകൂടെ; വിവാഹവാര്‍ഷിക ചിത്രങ്ങള്‍ പങ്കുവച്ച് ബേസില്‍ ജോസഫ്

Synopsis

തങ്ങളുടെ വിവാഹവാര്‍ഷികത്തിന്റെ ചിത്രമാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ഒരു വര്‍ഷംകൂടെ എന്നുപറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമില്‍ ബേസില്‍ കേക്കുമുറിക്കുന്ന ചിത്രം പങ്കുവച്ചത്

മലയാളിക്ക് പ്രിയപ്പെട്ട പുതുതലമുറ സംവിധായകനാണ് ബേസില്‍ ജോസഫ്. വയനാട്ടുകാരനായ ബേസ്സില്‍ സംവിധായകനായും നടനായും കഴിവുതെളിയിച്ച വ്യക്തിയാണ്. കുഞ്ഞിരാമായണം ഗോദ എന്നിവയാണ് ബേസില്‍ സ്വതന്ത്രമായി സംവിധാനം ചെയത സിനിമകള്‍, ടോവിനോ നായകനായ മിന്നല്‍ മുരളി അവസാനഘട്ട പണിപ്പുരയിലാണ്. ബേസിലിന്റെ തിരുവനന്തപുരത്തെ എന്‍ജിനിയറിംഗ് പഠിച്ചകാലത്തെ പ്രണയവും അത് വിവാഹത്തില്‍ കലാശിച്ചതുമെല്ലാം സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ഭാര്യയെ ട്രോളിയും മറ്റും ബേസിലും ഭാര്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹവാര്‍ഷികത്തിന്റെ ചിത്രമാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ഒരു വര്‍ഷംകൂടെ എന്നുപറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമില്‍ ബേസില്‍ കേക്കുമുറിക്കുന്ന ചിത്രം പങ്കുവച്ചത്. ഐശ്വര്യലക്ഷ്മി, അപര്‍ണ്ണാദാസ്, ഐമ റോസ്മി എന്നിവരെല്ലാംതന്നെ ആശംസകളുമായെത്തുന്നുണ്ട്. 2017ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും ഏഴുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലെ വിവാഹം.

എം.ബി.എ ഓണ്‍ലൈനായി പഠിക്കുന്ന എലിസബത്തിന്റെ ടീഷര്‍ട്ടിലെ എഴുത്തിനേയും, പഠനത്തേയും ഒന്നിപ്പിച്ചുണ്ടാക്കിയ ട്രോള്‍, അമേരിക്കന്‍ സിനിമകണ്ട് ഒച്ചപ്പാടുണ്ടാക്കുന്ന എലിസബത്തിനെ സൈക്കോയെന്നുവിളിക്കുന്ന വീഡിയോ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ വൈറലായിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍