സൂക്ഷിക്കുക.! വന്‍ ചതിയുടെ അനുഭവം പങ്കുവച്ച് നടന്‍ അനീഷ് രവി

Web Desk   | Asianet News
Published : Sep 20, 2021, 09:37 AM IST
സൂക്ഷിക്കുക.! വന്‍ ചതിയുടെ അനുഭവം പങ്കുവച്ച് നടന്‍ അനീഷ് രവി

Synopsis

അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്‍റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച കാര്യമാണ് ലൈവ് വീഡിയോയില്‍ പറയുന്നത്. 

തിരുവനന്തപുരം: വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട അനുഭവം പറഞ്ഞ് നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം വിവരിച്ചത്. 

അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്‍റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച കാര്യമാണ് ലൈവ് വീഡിയോയില്‍ പറയുന്നത്. അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു. 

എന്നാല്‍ പിന്നീട് ഇതിന്‍റെ സ്ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ച് ഭീഷണിയാണ് വന്നത്. 11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് വീഡിയോയില്‍ പറയുന്ന അനീഷ്. നേരത്തെ ഇതേ സീരിയലിന്‍റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്ന് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ
'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ