‘ഇതാണ് ആ ദിവസം’; വിവാഹ റിസപ്ഷൻ അറിയിച്ച് ബാലയും എലിസബത്തും

Web Desk   | Asianet News
Published : Sep 04, 2021, 04:04 PM ISTUpdated : Sep 04, 2021, 04:07 PM IST
‘ഇതാണ് ആ ദിവസം’; വിവാഹ റിസപ്ഷൻ അറിയിച്ച് ബാലയും എലിസബത്തും

Synopsis

ഈ മാസം അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു.

വിവാഹ റിസപ്ഷന് അറിച്ച് നടൻ ബാലയും ഭാര്യ എലിസബത്തും. അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം. സെപ്റ്റംബർ അഞ്ചിനാണ് റിസപ്ഷൻ. ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു’, എന്നാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല കുറിച്ചത്. പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസയുമായി രം​ഗത്തെത്തി. 

ഈ മാസം അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചിരുന്നു. പിന്നീട് വിവാഹ വാർത്ത താരം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഡോക്ടർ എലിസബത്ത്. ഗായിക അമൃതാ സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്