ഇയാളുടെ ഹൃദയം കല്ലാണോ ? ഇന്ദ്രൻസിനൊപ്പമുള്ള വീഡിയോയുമായി സുരഭി, അങ്ങനെ പറയല്ലേന്ന് ആരാധകർ

Published : Sep 04, 2021, 09:27 AM ISTUpdated : Sep 04, 2021, 09:30 AM IST
ഇയാളുടെ ഹൃദയം കല്ലാണോ ? ഇന്ദ്രൻസിനൊപ്പമുള്ള വീഡിയോയുമായി സുരഭി, അങ്ങനെ പറയല്ലേന്ന് ആരാധകർ

Synopsis

സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 

ന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഇരുവരും വീഡിയോയിൽ ഉള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന കാപ്ഷനോട് കൂടിയാണ് സുരഭി ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘ഇത്രയും പാവമായ ഒരാളുടെ ഹൃദയം കല്ലാണെന്ന് പറഞ്ഞുവല്ലോ, ഇങ്ങനെ ഒന്നും പറയല്ലേ‘ എന്നൊക്കെയാണ് കമന്റുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?; പേളി മാണിയെ പിന്തുണച്ച് ആർജെ അഞ്ജലി
ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ