ആളെ മനസ്സിലായോ? പതിനാറാം വയസ്സിലെ ഫോട്ടോ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം

Web Desk   | Asianet News
Published : Sep 04, 2021, 10:30 AM ISTUpdated : Sep 04, 2021, 10:31 AM IST
ആളെ മനസ്സിലായോ? പതിനാറാം വയസ്സിലെ ഫോട്ടോ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം

Synopsis

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ സുന്ദരനായ താരത്തെയാണ് കാണാൻ സാധിക്കുക. 

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ പൂർവ്വകാല ചിത്രം പങ്കുവയ്ക്കുകയാണ് മലയാള സിനിമാസ്വാദകരുടെ പ്രിയതാരം.  

'16 വയതിനിലെ' എന്ന് ക്യാപ്ഷനോട്‌ കൂടി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് ശ്രദ്ധനേടുന്നത്.  മലയാള സിനിമയിലെ വേഷപ്പകർച്ചകളാണ് ഈ നടന്റെ കരിയറിലെ പ്രധാന സവിശേഷത തന്നെ. സിനിമയിൽ വന്ന ശേഷമുള്ള മനോജ് കെ. ജയന്റെ യൗവ്വനകാലത്തെ ചിത്രമാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ സുന്ദരനായ താരത്തെയാണ് കാണാൻ സാധിക്കുക. 

മനോജ് കെ. ജയൻ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സഹപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് യുവസുന്ദരന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്