ഇനി പുതിയ ജീവിതത്തിലേക്ക്; എലിസബത്തിന് മാല ചാർത്തി ബാല, വീഡിയോ

Web Desk   | Asianet News
Published : Sep 05, 2021, 04:55 PM IST
ഇനി പുതിയ ജീവിതത്തിലേക്ക്; എലിസബത്തിന് മാല ചാർത്തി ബാല, വീഡിയോ

Synopsis

ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 

ടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ ഇന്ന് നടന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങുകൾ നടന്നത്. നേരത്തെ ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷന്റെ കാര്യം താരം അറിയിച്ചത്.

റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. റിസപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. 

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വീഡിയോ താരം ഇന്നലെ പങ്കുവച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട് ഇരുവർക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്