സാന്ത്വനം ടീമിലെ ഏറ്റവും പാവം ആര്? സേതുവേട്ടന്‍ പറയുന്നു

By Web TeamFirst Published Sep 25, 2021, 10:27 AM IST
Highlights

താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെയേറെ താല്പര്യമാണ്.

സാന്ത്വനം പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷും പ്രേക്ഷകപ്രിയം നേടിയ താരമാണ്. സ്‌ക്രീനില്‍ സധാസമയവും വന്നുപോകാത്ത താരമാണ് ബിജേഷ്. എങ്കിലും നിരവധി ആരാധകരും ഫാന്‍ പേജുകളും ബിജേഷിനുണ്ട്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ്  ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗമാണ് ആരാധകരിലേക്കെത്താറുള്ളത്.

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച കുറിപ്പാണിപ്പോള്‍ സാന്ത്വനം ആരാധകര്‍ വൈറലാക്കിയിരിക്കുന്നു. പരമ്പരയിലെ എല്ലാ താരങ്ങളുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെയേറെ താല്പര്യമാണ്. പ്രത്യേകിച്ചും അറിയാന്‍ ആഗ്രഹമുള്ളത്, സ്‌ക്രീനില്‍ കാണുന്നതുപോലെ തന്നെയാണോ താരങ്ങള്‍ ശരിക്കും എന്നതാണ്. അത്തരത്തിലൊരു കുറിപ്പാണ് ബിജേഷ് പങ്കുവച്ചത്. സാന്ത്വനം ടീമില്‍ ഏറ്റവും പാവം ആരാണെന്ന് ചോദിച്ചാല്‍, അത് പ്രേക്ഷകരുടെ ഹരിയേട്ടനായെത്തുന്ന ഗിരീഷാണെന്നാണ് ബിജേഷ് പറയുന്നത്. എല്ലാവരും വളരെയേറെ സൗഹാര്‍ദപരമാണെങ്കിലും ഗിരീഷ് എല്ലാം പോസിറ്റീവായി കാണുന്ന ആളാണെന്നും, കൂടാതെ എല്ലാ കുസൃതിത്തരത്തിനും മുന്നിലുണ്ടാകുന്ന ആളാണെന്നുമാണ് ബിജേഷ് കുറിപ്പിലൂടെ പറയുന്നത്.

ബിജേഷിന്റെ കുറിപ്പ്

സാന്ത്വനം ടീമില്‍ ഏറ്റവും സിമ്പിള്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഗിരീഷിനെ ആകും. എല്ലാവരും വളരെ ഫ്രണ്ട്ലി ആണേലും, ഇവന്‍ എല്ലാം പോസറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. എല്ലാ കുസൃതിക്കും കൂടെ കാണുകയും ചെയ്യും. മച്ചു എന്നും വിളിച്ചു എന്നോട് സംസാരിക്കുന്ന നിങ്ങളുടെ ഹരി എനിക്കും പ്രിയമുള്ള കൂട്ടുകാരന്‍ ആണ്.

Last Updated Sep 25, 2021, 10:27 AM IST