'കുറച്ച് റൊമാന്‍സ് വരട്ടളിയാ..'; റൊമാന്റിക് ലുക്കിൽ വീഡിയോ പങ്കുവച്ച് ശ്രുതി രജനീകാന്ത്

Published : Sep 25, 2021, 10:20 AM IST
'കുറച്ച് റൊമാന്‍സ് വരട്ടളിയാ..'; റൊമാന്റിക് ലുക്കിൽ വീഡിയോ പങ്കുവച്ച് ശ്രുതി രജനീകാന്ത്

Synopsis

നിരന്തരം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരത്തിന്റെ രസകരമായ റീൽ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

ലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ  ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. ചക്കപ്പഴത്തിലൂടെയാണ് അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. 

പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്.  ഇൻസ്റ്റഗ്രാമിലടക്കം വലിയ ആരാധകരെ സ്വന്തമാക്കിയ താരം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അവർക്കായി പങ്കുവയ്ക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരത്തിന്റെ രസകരമായ റീൽ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

റൊമാന്റിക് ലുക്ക് വേണമെന്ന് ക്യാമറാമാൻ ആവശ്യപ്പെടുന്ന തരത്തിൽ സെറ്റ് ചെയ്ത രസകരമായ വീഡിയോ ആണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. റൊമാന്റിക് വരട്ടെ... എന്ന കുറിപ്പാണ് ശ്രുതി വീഡിയോക്ക് നൽകിയിരിക്കുന്നത്. ചില ഡയലോഗുകളും പാട്ടുകളും കൂട്ടിച്ചേർത്താണ് റീൽ വീഡിയോ. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോക്ക് രസകരമായ കമന്റുകളുമായി എത്തുന്നത്.
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത