'ഡെയ് ധ്യാൻ എപ്പഡി ഡാ..'; വണ്ണം കുറച്ച് ചുള്ളനായി ധ്യാൻ, പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Published : Nov 01, 2023, 03:22 PM ISTUpdated : Nov 01, 2023, 03:27 PM IST
'ഡെയ് ധ്യാൻ എപ്പഡി ഡാ..'; വണ്ണം കുറച്ച് ചുള്ളനായി ധ്യാൻ, പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Synopsis

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് ധ്യാൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചെറുപ്പം മുതൽ മലയാളികൾക്ക് സുപരിചിതനായ ആളാണ് ധ്യാൻ. നടൻ ശ്രീനിവാസന്റെ രണ്ട് മക്കളിൽ ഇളയവനായ ധ്യാൻ പണ്ട് മുതൽ അച്ഛന്റെ ഇന്റർവ്യുകളിലും മറ്റും സജീവമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം തിര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വരവറിയിച്ച ധ്യാൻ പിന്നീട് തീർത്തത് മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളെന്ന പട്ടമാണ്. സംവിധായകനായും തിളങ്ങിയ ധ്യാനിന്റെ സിനിമകൾക്ക് പുറമെ, ഇൻ്റർവ്യുകളും ഏറെ ശ്ര​ദ്ധേയമാണ്. തനിക്ക് നേരെ വരുന്ന ചോ​ദ്യങ്ങളെ ഏത് രീതിയിലാണോ അതേ രീതിയിൽ മറുപടി കൊടുക്കുന്ന ധ്യാനിന്‍റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. 

അടുത്തിടെ വന്ന സിനിമകളും ഇന്റർവ്യുകളിലും ഏറെ തടിച്ച ശരീര പ്രകൃതം ആയിരുന്നു ധ്യാനിന്റേത്. അതുകൊണ്ട് തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. എന്നാൽ ധ്യാനിന്റെ പുതിയൊരു വീഡിയോയാണ് ഏവരെയും അമ്പരപ്പിലാഴ്ത്തിയിരിക്കുന്നത്. നദികളിൽ സുന്ദരി യമുന എന്ന അവസാന ചിത്രത്തിൽ വരെ തടിച്ച ശരീരമായിരുന്നു ധ്യാനിനെങ്കിൽ, പുതിയ വീഡിയോയിൽ മെലിഞ്ഞ് ചുള്ളനായ നടനെയാണ് കാണാൻ സാധിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ ബാക്ക് ഇൻ ഫിറ്റ്നസ് എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ടു ആരാധകർ കുറിക്കുന്നത്. നീല ടീ ഷർട്ടും പാന്റും ധരിച്ച് ഫോൺ ചെയ്തുകൊണ്ട് വരുന്ന ധ്യാനിനെ വീഡിയോയിൽ കാണാം. "നന്നായി കുറച്ചല്ലോ, സുന്ദരൻ ആയല്ലോ, വണ്ണം കുറച്ചത് നന്നായി", എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

നിലവിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് ധ്യാൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടിയാണ് ധ്യാൻ മെലിഞ്ഞതെന്നാണ് വിവരം. എന്നാൽ ഇത് പഴയ വീഡിയോ ആണെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഈ ലുക്കിൽ ഇതുവരെ ധ്യാൻ അഭിനയിച്ചിട്ടില്ലെന്നാണ് മറ്റൊരു പക്ഷം. എന്തായാലും ധ്യാനിന്റെ ഫിറ്റ്നെസ് തിരിച്ചുവരവ് ആരാധകർ ഏറ്റെടുത്തു കഴി‍ഞ്ഞു. 

'നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്ദനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ..'

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത