'നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്ദനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ..'
സിനിമ തന്നെയാണ് അൽഫോൺസിന് ഉള്ള മരുന്നെന്ന് ഹരീഷ് പേരടി.

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ അൽഫോൺസ് പുത്രൻ ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അറിയിച്ചത്. ഉടൻ തന്നെ ആ പോസ്റ്റ് വലിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൾ വ്യാപകമായി പ്രചരിച്ചു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും അൽഫോൺസ് പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്. ഈ അവസരത്തിൽ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
സിനിമ തന്നെയാണ് അൽഫോൺസിന് ഉള്ള മരുന്നെന്ന് ഹരീഷ് പേരടി കുറിച്ചു. നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്ദനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ. കേരളം മുഴുവൻ കൂടെയുണ്ട്. സിനിമ ചെയ്തേ പറ്റു എന്നും ഹരീഷ് കുറിച്ചു. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും അദ്ദേഹം പറയുന്നു.
ഹരീഷ് പേരടി പറഞ്ഞത്
അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം..അതിന് താങ്കൾ സിനിമ ചെയ്തേപറ്റു...ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല...നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും...സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് ...നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് ...നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്...നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ...Plz തിരിച്ചുവരിക...ഞങ്ങളെ രക്ഷിക്കുക..നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു...കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു..
'അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കിയവളല്ല, ഇല്ലാക്കഥ ഇടരുത്'; രൂക്ഷ വിമർശനവുമായി സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..