'നമ്മള്‍ ഒരുമിച്ചുണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനുമില്ല'; ഇത്തയ്ക്ക് ആശംസയുമായി ദുൽഖർ

Published : Apr 18, 2023, 07:35 AM ISTUpdated : Apr 18, 2023, 07:40 AM IST
'നമ്മള്‍ ഒരുമിച്ചുണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനുമില്ല'; ഇത്തയ്ക്ക് ആശംസയുമായി ദുൽഖർ

Synopsis

ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദുൽഖർ പറയുന്നു

ലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ എത്തി ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ നടനായി. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന ദുൽഖറിന്റെ പുതിയൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. സഹോദരി സുറുമിക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് ആണിത്. 

ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദുൽഖർ പറയുന്നു. സുറുമിക്ക് ഒപ്പമുള്ള ഫോട്ടോയും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുറുമിക്ക് പിറന്നാളാശംസകളറിയിച്ച് എത്തിയിരിക്കുന്നത്. 

"എന്റെ ഇത്തക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല", എന്നാണ് ദുൽഖർ കുറിച്ചത്. 

പിതാവിന്റെയും സഹോദരന്റെ വഴിയിൽ നിന്നും മാറി ചിത്ര രചനയാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്‌ക്ക് വെച്ചിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താൽപര്യം ഇല്ലെന്നാണ് സിനിമാ താല്പര്യത്തെ കുറിച്ച് മുമ്പൊരിക്കൽ സുറുമി പറഞ്ഞത്.

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

കിംഗ് ഓഫ് കൊത്ത ആണ് ദുല്‍ഖറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി