'സോഷ്യൽ മീഡിയയിലെ ഓരോ വാക്കും എന്റേത്'; ആരാധകരുടെ കമന്റിന് മറുപടിയുമായി ദുൽഖർ

Published : Nov 08, 2022, 06:12 PM ISTUpdated : Nov 08, 2022, 06:21 PM IST
'സോഷ്യൽ മീഡിയയിലെ ഓരോ വാക്കും എന്റേത്'; ആരാധകരുടെ കമന്റിന് മറുപടിയുമായി ദുൽഖർ

Synopsis

ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

ലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന ദുൽഖർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സിനിമാ വിശേഷങ്ങൾക്ക് പുറമെ പിറന്നാൾ ആശംസകളും മറ്റും ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്ത കാലത്ത് തന്റെ കാറിന്റെ വീഡിയോ ദുൽഖർ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ട്വിറ്റർ പേജിൽ ആരാധകരുടെ കമന്റിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

”ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ താരങ്ങളിൽ ഒരാളാണ് ദുൽഖർ. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്. ചിലപ്പോൾ ആരാധകർക്ക് പിറന്നാൾ ആശംസകൾ നേരുന്ന ദുൽഖറിനെ പോസ്റ്റുകൾ. അദ്ദേഹം വളരെ ഉദാരമനസ്കനാണ്. തന്റെ ആരാധകർക്ക് ആശംസ അറിയിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് വിശ്വസിക്കാൻ ബുദ്ധിമുള്ള കാര്യമാണ്”, എന്നായിരുന്നു മോണിക്ക എന്ന യുവതിയുടെ കമന്റ്. എന്നാൽ, ട്വിറ്റർ കൈകാര്യം ചെയ്യുന്നത് ദുൽഖറിന്റെ ടീമാണെന്നും ഇൻസ്റ്റാ​ഗ്രാം മാത്രമാണ് നടൻ ഹാൻഡിൽ ചെയ്യുന്നതെന്നുമാണ് മറ്റൊരാൾ മോണിക്കയ്ക്ക് മറുപടി നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഇരുവർക്കും മറുപടിയുമായി രം​ഗത്തെത്തുകയും ചെയ്തു.

“അങ്ങനെ അല്ല, ഇതു ഞാൻ തന്നെയാണ്. നിങ്ങൾ അങ്ങനെ ഊഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ അത് ഉള്‍പ്പടെയുള്ള എന്‍റെ സോഷ്യൽ മീഡിയ പേജുകളില്‍  വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്”, എന്നാണ് ദുൽഖർ മറുപടി നൽകിയത്. 

അതേസമയം, ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. സീതാ രാമം ആയിരുന്നു റിലീസ് ചെയ്ത മറ്റൊരു ചിത്രം. ഓ​ഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെ​ഗാഹിറ്റായി മാറി. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. 

പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ; 'റിയൽ ലൈഫ് ഹീറോ'യെന്ന് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത