തിയറ്ററുകളിൽ നിറഞ്ഞാടി 'പാപ്പൻ'; പുത്തൻ വാഹനത്തിലേറി ഗോകുൽ

Published : Aug 15, 2022, 09:03 PM IST
തിയറ്ററുകളിൽ നിറഞ്ഞാടി 'പാപ്പൻ'; പുത്തൻ വാഹനത്തിലേറി ഗോകുൽ

Synopsis

കുറച്ച് നാളുകൾക്ക് മുൻപ് മഹീന്ദ്രയുടെ ഥാർ ഗോകുൽ സ്വന്തമാക്കിയിരുന്നു. 

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'പാപ്പൻ'. ജൂലൈ 29ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ, പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ​ഗോകുൽ സുരേഷ്. എക്‌സ്‌യുവി 700 ആണ് ​ഗോകുൽ വാങ്ങിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് മഹീന്ദ്രയുടെ ഥാർ ഗോകുൽ സ്വന്തമാക്കിയിരുന്നു. 

എക്സ്‍യുവി 700 എഎക്സ് 7 ഓൾവീൽ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ വാഹനത്തിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. എം സ്റ്റാലിയൻ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബിഎച്ച്പി കരുത്തും 380 എൻഎം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിന് 182 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്.

​ഗോകുലും സുരേഷ് ​ഗോപിയും ആദ്യമായി സ്ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പൻ. ഇതിനോടകം 40 കോടിയിലേറെ കളക്ഷൻ ബോക്സ് ഓഫീസിൽ നിന്നും പാപ്പൻ നേടി കഴിഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം ജോഷിയു സുരേഷ് ​ഗോപിയും ഒന്നിച്ചെത്തിയപ്പോൾ മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്. 

അതേസമയം, 'സായാഹ്ന വാര്‍ത്തകള്‍' എന്ന ചിത്രമാണ് ​ഗോകുൽ സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.  അരുണ്‍ ചന്ദുവാണ് സംവിധാനം. ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും മുഖ്യവേഷങ്ങളിൽ എത്തി. 

Paappan Movie : പാപ്പന്റെ 'മായാമഞ്ഞിൻ..'; സുരേഷ് ​ഗോപി ചിത്രത്തിലെ പാട്ടെത്തി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത