ദാവണിയിൽ തിളങ്ങി അമൃത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Published : Aug 14, 2022, 03:47 PM IST
ദാവണിയിൽ തിളങ്ങി അമൃത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ താരം

ടെലിവിഷൻ ആരാധകർ ഏറ്റെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില് സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി പ്രിയം നേടിയ താരമാണ് അമൃത നായര്‍. 'കുടുംബവിള'ക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രമായിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു 'കുടുംബവിളക്ക് 'പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്.

മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത്.

ഇപ്പോഴിതാ ഒരു കിടിലൻ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് അമൃത. ആയിരം കൺകളാൽ ആ മുഖം കാണുവാൻ ആയിരം കൈകളാൽ മെയ്യോടു ചേർക്കുവാൻ നിന്നെ ഞാൻ കാത്തു നിൽപ്പൂ.. എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  പട്ടു ദാവണിയും ധരിച്ചാണ് താരത്തിന്റെ വരവ്. അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ അമൃത എത്തുന്നത്. പച്ച നിറമുള്ള ദാവണിക്ക് ചേരുന്ന ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അമൃതയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തുന്നത്.

ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയാണ് അമൃത മലയാളം മിനി സ്ക്രീനിലേക്ക് എത്തുന്നത്. ടെലിവിഷൻ ഷോകളില്‍ എത്തുന്ന അമൃത ഇപ്പോൾ മലയാളം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള അമൃതയ്ക്ക് അവിടെ നിരവധി ആരാധകര്‍ ഉണ്ട്.

അഡീഷണല്‍ ഷോകളുമായി കേരളമെങ്ങും 'തല്ലുമാല'; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്?

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി