'മല്ലികേ... നീ വാങ്ങിത്തന്ന ഷര്‍ട്ടാണോ കൊള്ളാമോ'; സുകുമാരനെ അനുകരിച്ച് ഇന്ദ്രജിത്ത് വീഡിയോ വൈറല്‍

Published : May 11, 2019, 07:47 PM ISTUpdated : May 11, 2019, 07:49 PM IST
'മല്ലികേ... നീ വാങ്ങിത്തന്ന ഷര്‍ട്ടാണോ കൊള്ളാമോ'; സുകുമാരനെ അനുകരിച്ച്  ഇന്ദ്രജിത്ത് വീഡിയോ വൈറല്‍

Synopsis

അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന നടന്‍ ഇന്ദ്രജിത്തിന്‍റെ വീഡിയോ വൈറല്‍ 

നായകനായും വില്ലനായും കൊമേഡിയനായും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പ്രിയതാരമാണ് ഇന്ദ്രജിത്ത്. പഴയകാല നടന്‍ സുകുമാരന്‍റേയും നടി മല്ലികയുടേയും മകനായ ഇന്ദ്രജിത്ത് അഭിനയത്തിനൊപ്പം പാട്ടിലും കഴിവു തെളിയിച്ചിട്ടുണ്ട്. കോമഡിയും അനുകരണവും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിക്കുകയാണ് താരം. താരത്തിന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോയില്‍ അച്ഛന്‍ സുകുമാരനെയാണ് ഇന്ദ്രന്‍ അനുകരിക്കുന്നത്. മല്ലികേ...നീ വാങ്ങിത്തന്ന ഷര്‍ട്ടാണോ കൊള്ളാമോയെന്നാണ് വീഡിയോയില്‍ താരം പറയുന്നത്. അച്ഛനെ അനുകരിക്കുന്ന പ്രിയതാരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 


 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ