'വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു'; 'നക്ഷത്ര' തിളക്കമുള്ള പിറന്നാൾ ആശംസകളുമായി കുടുംബം

Web Desk   | Asianet News
Published : Jun 26, 2020, 10:31 PM IST
'വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു';  'നക്ഷത്ര' തിളക്കമുള്ള പിറന്നാൾ ആശംസകളുമായി കുടുംബം

Synopsis

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ നക്ഷത്രയുടെ പിറന്നാളിന് ആശംസകളുമായി എത്തുകയാണ് എല്ലാവരും. പ്രാർത്ഥനയുടെ ആശംസയാണ് അതിൽ ഏറെ ശ്രദ്ധേയമാകുന്നത്.

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. മലയാളികളുടെ സ്വീകരണമുറിയില്‍ എന്നും നിറസാന്നിധ്യമായിരുന്നു പൂര്‍ണ്ണിമ. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ഇന്ദ്രജിത്ത്-പൂർണിമ  ദമ്പതിമാരും ഒപ്പം മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൂർണിമയുടെ സഹോദരിയും കുടുംബവും വ്ളോഗുകളിലൂടെയും മറ്റും പരിചിതരാണ്. 

ഇന്ദ്രജിത്ത്-പൂർണിമ ദമ്പതിമാരുടെ മൂത്തമകളായ പ്രാർത്ഥന ഇന്ദ്രജിത്ത്  വലിയ ഒരു ഗായികയാണ്. നിരവധി ചിത്രങ്ങളിൽ താരം ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന ചിത്രത്തിൽ ഞാൻ ജനിച്ചെന്ന് കേട്ടൊരു പേര് എന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആയിരുന്നു. താരകുടുബത്തിലെ ഇത്തരം വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ നക്ഷത്രയുടെ പിറന്നാളിന് ആശംസകളുമായി എത്തുകയാണ് എല്ലാവരും. പ്രാർത്ഥനയുടെ ആശംസയാണ് അതിൽ ഏറെ ശ്രദ്ധേയമാകുന്നത്.

'എന്റെ പ്രിയപ്പെട്ട നാചുമ്മക്ക് പിറന്നാൾ ആശംസകൾ, അച്ഛൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു.. എന്ന് ഇന്ദ്രജിത്ത് കുറിച്ചപ്പോൾ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വർഷങ്ങൾ, എന്റെ കുഞ്ഞിപ്പെണ്ണിന് ജന്മദിനാശംസകൾ..’ എന്ന് പൂർണിമയും കുറിച്ചു.

എനിക്ക് ചുറ്റുമുള്ള നാച്ചുവിന്റെ സ്ഥിരം മൂഡിതാണ്. എന്റെ വൃകൃതിക്കുട്ടിക്ക് ജന്മദിനാശംസകൾ. എന്റെ കളിയാക്കലുകളും  വിചിത്ര സ്വഭാവങ്ങളും സഹിക്കുന്നതിന് നന്ദി, നീയില്ലാതിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന്, എനിക്ക് സത്യസന്ധമായി അറിയില്ല, നീ എല്ലായ്പ്പോഴും എന്റെ ഒന്നാം സ്ഥാനക്കാരിയാണ്, വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രാർത്ഥന കുറിച്ചത്.

PREV
click me!

Recommended Stories

'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം
എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി