Jishin Mohan : ബിഗ് ബോസിലേക്കോ? പ്രതികരണവുമായി ജിഷിൻ

Published : Mar 10, 2022, 10:34 PM ISTUpdated : Mar 10, 2022, 10:38 PM IST
Jishin  Mohan : ബിഗ് ബോസിലേക്കോ?  പ്രതികരണവുമായി ജിഷിൻ

Synopsis

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഉടൻ തന്നെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം(Jishin  Mohan ). 

ബിഗ് ബോസ്(Bigg Boss) മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്  പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ വീണ്ടുമെത്തുന്നുവെന്നറിയിച്ച സീസണിലെ ആദ്യ രണ്ട് ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. ഷോ പ്രഖ്യാപിച്ചത് മുതൽ, ആരാധകർ ഈ  സീസണിലെ മത്സരാർത്ഥികളെ ഊഹിക്കുന്ന തിരക്കിലാണ്. ഇതിനോടകം തന്നെ നിരവധി പേരുകൾ  സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഷോയുടെ ഭാഗമാകാൻ സോഷ്യൽ മീഡിയ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ടെലിവിഷൻ താരം നടൻ ജിഷിൻ മോഹൻ(Jishin  Mohan).

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിന്‍, വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.  രസകരമായ കുറിപ്പുകളും മറ്റുമായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരവുമാണ് ജിഷിന്‍. സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാൽ, നെറ്റിസൺസിന് തൽക്കാലം വിശ്രമിക്കാമെന്നാണ് ജിഷിൻ പറയുന്നത്. ബിഗ് ബോസ് പ്രവേശന വാർത്ത ജിഷിൻ  നിഷേധിച്ചിരിക്കുകയാണ്. ഇ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, തനിക്ക് അങ്ങനെ കോളുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. 'ഇല്ല ഞാൻ ഷോയുടെ ഭാഗമല്ല. എനിക്ക് താൽപ്പര്യമില്ല എന്നല്ല, എനിക്ക് കോളുകളൊന്നും ഭിച്ചിട്ടില്ല' - ജിഷിൻ പറഞ്ഞു.

സമാനമായി അശ്വതിയും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി  വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു അശ്വതി പുതിയ കുറിപ്പ് പങ്കുവച്ചത്. ബിഗ് ബോസില്‍ വരിക എന്നത് പലരേയും പോലെതന്നെ തനിക്കും ഇഷ്ടമാണെങ്കിലും, അതിനുള്ള വഴികളൊന്നും ഇതുവരേയും തെളിഞ്ഞിട്ടില്ലെന്നാണ് അശ്വതി പറയുന്നത്. 'പറ്റിക്കാനാണെങ്കിലും ഇങ്ങനൊയൊന്നും ആരോടും പറയരുത്' എന്ന സുരാജിന്റെ ഡയലോഗിന് ചേര്‍ന്ന തരത്തിലായിരുന്നു അശ്വതിയുടെ കുറിപ്പ്

കുറിപ്പ് വായിക്കാം

''ബിഗ്ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നതുപോലെ എന്റേയും ആഗ്രഹം തന്നെയാണ്. പ്രെഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെയുള്ള വാര്‍ത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ പലരും മെസ്സേജ് അയച്ചു കാര്യം തിരക്കുന്നുണ്ട്. ഇപ്രാവശ്യം ബിഗ്ഗ്‌ബോസ്സില്‍ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്നാണ് അവരെല്ലാം പറയുന്നത്. ഞാന്‍ കള്ളം പറയുയാണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല. 'ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ'.''

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മലയാളിയുടേയും മിന്നല്‍ സെല്‍വന്റേയും പ്രിയങ്കരിയായ ഉഷയായെത്തി അത്ഭുതപ്പെടുത്തിയ ഷെല്ലി എന്‍ കുമാര്‍ ആയിരുന്നു കുങ്കുമപ്പൂവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ ആശാ ശരത്ത്, സാജന്‍ സൂര്യ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തിയ കുങ്കുമപ്പൂവ് വന്‍ ഹിറ്റായ പരമ്പരയായിരുന്നു. അതിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു അശ്വതി അവതരിപ്പിച്ച അമല എന്നത്. നായക കഥാപാത്രത്തെക്കാളേറെ വില്ലന്മാരെ ഓര്‍ത്തുവയ്ക്കുന്ന മിനിസ്‌ക്രീന്‍ ആരാധകര്‍ പലരും പറയുന്നതും തങ്ങളുടെ അമല ബിഗ് ബോസിലേക്ക് വരണം എന്നുതന്നെയാണ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌
വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ