നഴ്സിന് മുൻപ് ഞാനാണ് അവനെ വാങ്ങിയത്, 29 വർഷങ്ങൾ..; അച്ഛന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് കാളിദാസ്

Published : Nov 25, 2023, 12:45 PM ISTUpdated : Nov 25, 2023, 12:49 PM IST
നഴ്സിന് മുൻപ് ഞാനാണ് അവനെ വാങ്ങിയത്, 29 വർഷങ്ങൾ..; അച്ഛന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് കാളിദാസ്

Synopsis

കണ്ണീരണിഞ്ഞ തന്റെ മകനെ ചേർത്ത് നിർത്തി സ്നേഹ ചുംബനം നൽകുന്ന ജയറാമിനെ വീഡിയോയിൽ കാണാം. 

ടൻ ജയറാമിന്റെ വീട്ടിൽ കല്യാണമേളം ഒരുങ്ങുകയാണ്. അടുത്തിടെ ആയിരുന്നു നടൻ കൂടി ആയ കാളിദാസിന്റെ വിവാഹ നിശ്ചയം. മോഡലായ തരിണി കലിം​ഗയാണ് കാളിദാസിന്റെ ഭാവി വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ  വിവാ​ഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതിൽ ജയറാമിന്റെ വളരെ ഇമോഷണലായ സ്പീച്ച് വൈറൽ ആകുകയാണ്. 

കഴിഞ്ഞ അൻപത്തി എട്ട് വർഷം തന്റെ ജീവിതത്തിൽ ഉണ്ടായ പ്രധാന കാര്യങ്ങളും കാളിദാസിന്റെ വിവാഹത്തെ കുറിച്ചും ജയറാം പറയുന്നുണ്ട്. തനിക്കിനി രണ്ട് പെൺമക്കളാണ് ഉള്ളതെന്നും ജയറാം വീഡിയോയിൽ പറയുന്നുണ്ട്. ജയറാമിന്റെ വാക്കുകൾ വളരെ ഇമോഷണലായാണ് കാളിദാസ് കേട്ടുനിന്നത്. കണ്ണീരണിഞ്ഞ തന്റെ മകനെ ചേർത്ത് നിർത്തി സ്നേഹ ചുംബനം നൽകുന്ന ജയറാമിനെ വീഡിയോയിൽ കാണാവുന്നതാണ്. 

"കഴിഞ്ഞ അൻപത്തി എട്ട് വർഷത്തിൽ ഒത്തിരി നല്ല കാര്യങ്ങൾ നടന്നു. നല്ല ഓർമകൾ. അതിൽ ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഓർക്കുന്ന കാര്യം, ചില വർഷങ്ങളാണ്. 1988 ഡിസംബർ 23 അന്നാണ് ഞാൻ ആദ്യമായി അശ്വതിയോട് പ്രണയം പറയുന്നത്. ശേഷം 1992 സെപ്റ്റംബർ 7ന് ​ഗുരുവായൂരിൽ വച്ച് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 1993 ഡിസംബർ 16ന് കൊച്ചിയിലെ ഒരു ആശുപത്രി. ഡോക്ടറോട്, ഞാൻ ഒപ്പം തന്നെ ഉണ്ടാകും പുറത്തിരുന്നത് എന്ന് പറഞ്ഞു. അതിന് പെർമിഷൻ ഇല്ലെന്ന് ഡോക്ടർ. പറ്റില്ല അവളുടെ ഒപ്പം ഞാൻ കാണും എന്ന് പറഞ്ഞു. അശ്വതിയുടെ കൈ ഇറുക്കി പിടിച്ചിരുന്നു. നഴ്സിന്റേൽ കൊടുക്കുന്നതിന് മുൻപ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്. എന്റെ കണ്ണൻ. 29 വർഷം..ഈ നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഇന്ന് മുതൽ എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്", എന്നായിരുന്നു ജയറാമിന്റെ വാക്കുകൾ. 

അതേസമയം, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കാളിദാസിന്റെ വിവാഹം ഉടൻ ഉണ്ടാകില്ല. ഇക്കാര്യം അടുത്തിടെ പാർവതി തന്നെ തുറന്നുപറഞ്ഞിരുന്നു. മാളവികയുടെ വിവാഹം ആയിരിക്കും ആദ്യം നടക്കുക. അതും ഉടനെ തന്നെ എന്നാണ് പാർവതി പറഞ്ഞത്. 

മമ്മൂട്ടി സര്‍, ദ റിയല്‍ ഹീറോ , ഓമനയും മാത്യുവും എന്നുമെന്റെ ഉള്ളിൽ ജീവിക്കും: നന്ദി പറഞ്ഞ് ജ്യോതിക

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത