
മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും അടങ്ങുന്നതായിരുന്നു കൃഷ്ണകുമാറിന്‍റെ കുടുംബം. ഇപ്പോള്‍ ദിയ വിവാഹം കഴിച്ച് ഒരു കുഞ്ഞും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ക്ക് സ്വന്തമായി യുട്യൂബ് ചാനലുകളും വലിയ ഫാന്‍ ബേയ്സും ഉണ്ട്. ഇപ്പോഴിതാ തന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നത് മക്കളാണെന്നും അവരാണ് തന്‍റെ ശക്തിയെന്നും പറയുകയാണ് കൃഷ്ണകുമാര്‍. പാരന്റിങ്ങിനെ കുറിച്ച് യുട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണകുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ
എന്നെ ജീവിതത്തിൽ ആരും നിയന്ത്രിച്ചിട്ടില്ലായിരുന്നു. അത്യാവശ്യം നല്ല പോലെ ജീവിച്ചയാളാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്. നമുക്കാദ്യം നമ്മുടെ മക്കളിൽ ഒരു വിശ്വാസം വേണം. "അയ്യോ എന്റെ മക്കൾ അവിടെ പഠിക്കാൻ പോയാൽ, അവിടെ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ പോവോ? അവിടെ കയറി കിടന്ന് കളയുമോ", എന്ന ചിന്തയാണ്. പലരും പറയാൻ മടിക്കുന്നൊരു കാര്യമാണ് മക്കൾ ഫിസിക്കൽ റിലേഷനിൽ ആയിപ്പോകുമോന്ന പേടി. സെക്സ് എന്ന വാക്ക് കേട്ടാൽ എല്ലാവരും ഞെട്ടുകയാണ്. എന്റെ മക്കൾ ഏറ്റവും കൂടുതൽ കൂട്ടുകൂടുന്നത് ആൺകുട്ടികളുമായാണ്. ഓപ്പോസിറ്റ് സെക്സിനോട് എല്ലാവർക്കും ഒരു അട്രാക്ഷൻ ഉണ്ടാവും. ഈ പറയുന്നവർ കല്യാണം കഴിച്ച ശേഷം ഭാര്യയെ മാത്രമാണോ നോക്കികൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യം കൊടുത്തുവെന്ന് ചിലർ പറയും. കൊടുക്കാൻ നിങ്ങളുടെ സ്വാതന്ത്ര്യം എന്റേത് അല്ല. നമുക്ക് പറ്റിയ തെറ്റുകളും അബന്ധങ്ങളും പിള്ളേർക്കും പറ്റുമ്പോൾ അവര് പഠിക്കും. ലേൺ ഫ്രം മിസ്റ്റേക്സ് എന്ന് പറയും. അതൊന്ന് മാറ്റി ലേൺ ഫ്രം അതേഴ്സ് മിസ്റ്റേക്സ് ആൾസോ എന്നാവണം. മക്കളുടെ കാര്യത്തിൽ നമ്മൾ ആവശ്യമില്ലാതെ ആശങ്കാകുലരാകാതെ ഇരിക്കുക. കുട്ടികൾക്ക് പറ്റുന്ന മേഖല ഏതാണോ അതിലേക്ക് അങ്ങ് വിട്ടേക്കണം.
എന്റെ ശക്തി എന്ന് പറയുന്നത് എന്റെ മക്കളാണ്. എന്റെ തൂണ്, ബലം. കുറച്ചു കാലമായി ഞാൻ സിനിമകളിലൊന്നും അഭിനയിക്കുന്നില്ല. അഞ്ച് പൈസ വരുമാനമായി വീട്ടിലേക്ക് കൊടുക്കുന്നില്ല. പക്ഷേ ഞാൻ ചെലവാക്കുന്നുണ്ട്. ഇതെവിടെന്നാണ് വരുന്നത്. മക്കളാണ് വീട് നോക്കുന്നത്. ഇത്രയും കാലം ഈ മനുഷ്യൻ നമ്മളെ നല്ല പോലെ വളർത്തിയതാണ്. 50 കഴിഞ്ഞതല്ലേ വെറുതെ ഇരിക്കട്ടെ. പണ്ട് ഞാൻ റെസ്ട്രിക്ട് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ല. മറ്റുള്ളവർക്കും കൊടുക്കാൻ പഠിപ്പിച്ചു.