'അനുപമയുമായി പ്രണയം, മീനാക്ഷിയുമായി വിവാഹം ഉറപ്പിച്ചു'; അഭ്യൂഹങ്ങള്‍ക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

Published : Sep 10, 2024, 04:27 PM ISTUpdated : Sep 10, 2024, 08:38 PM IST
'അനുപമയുമായി പ്രണയം, മീനാക്ഷിയുമായി വിവാഹം ഉറപ്പിച്ചു'; അഭ്യൂഹങ്ങള്‍ക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

Synopsis

മാധവിന്‍റെ കുമ്മാട്ടിക്കളി എന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

ഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപിയുടെ മകൻ മാധവ് ആണ് സോഷ്യൽ മീഡിയയിലെ താരം. പക്വതയോടെ ഇന്റർവ്യുവിന് മറുപടി നൽകുന്ന മാധവിനെ പുകഴ്ത്തി നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഈ പ്രായത്തിൽ എങ്ങനെയാണ് ഇത്രയും ക്ലിയറായി സംസാരിക്കാൻ സാധിക്കുന്നത് എന്നാണ് കമന്റുകളായി വരുന്നത്.

അടുത്തിടെ മാധവും സുഹൃത്തും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സുഹൃത്തിന്റെ പിറന്നാളിന് പങ്കുവച്ച പോസ്റ്റ് ആയിരുന്നു അതിന് കാരണം. പിന്നാലെ ഇത് നിഷേധിച്ച് മാധവ് രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ താനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് മാസ് മറുപടി നൽകിയിരിക്കുകയാണ് മാധവ്. കുമ്മാട്ടിക്കളി എന്ന തന്റെ പുതിയ സിനിമയുടെ ഭാ​ഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

24 വർഷം മുൻപ് വൻ ഫ്ലോപ്, രണ്ടാം വരവ് കോടികൾ വാരി; വിജയകരമായ 50 ദിനങ്ങൾ പിന്നിട്ട് ദേവദൂതൻ

"ഞാൻ ഈ നാട്ടിലെ എലിജിബിൾ ബാച്ചിലറായിട്ടാണ് മാധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. അനുപമ പരമേശ്വരന് ഒപ്പമുള്ള ഫോട്ടോ ഇട്ടപ്പോൾ ഞങ്ങൾ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. അനുപമ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിനിമയിലൊക്കെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ്. പിന്നീട് മീനൂട്ടി. മീനാക്ഷിയുമായി അല്ലെങ്കിൽ ദിലീപ് അങ്കിളുമായോ കാവ്യ ചേച്ചിയുമായി ഫോട്ടോ ഇട്ടപ്പോഴോ എന്റെയും മീനാക്ഷിയുടെയും കല്യാണം ഉറപ്പിച്ചു എന്നായി. രണ്ടു മൂന്ന് വർഷം ഇക്കാര്യം കറങ്ങി നടന്നു. അവസാനത്തേത് ആണ് സെലിൻ. എന്റെ വളരെ ക്ലോസായിട്ടുള്ള സുഹൃത്താണ്. അവളുടെ പിറന്നാളിന് സത്യസന്ധമായി എനിക്ക് തോന്നിയ ഫീലിം​ഗ്സ് ആണ് എഴുതിയത്. അതുപക്ഷേ സുരേഷ് ​ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചു എന്നായി. ആദ്യം എന്റെ വീട്ടുകാരൊന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ അതിലേക്ക് എത്താം. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചോളാം ഞാൻ. ഞാൻ സിം​ഗിൾ ആണ്. മിം​ഗിൾ ആകാൻ ഉദ്ദേശിക്കുന്നില്ല. ഞാനൊന്ന് ജീവിച്ച് പൊയ്ക്കോട്ടെ. എന്നെ തന്നെ നോക്കി. ജീവിതത്തിൽ കുറേയധികം കാര്യങ്ങൾ അച്ചീവ് ചെയ്യാനുണ്ട്", എന്നാണ് മാധവ് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത