'എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ'ന്ന് മോഹൻലാൽ, ആ സ്നേഹം മഹാഭാ​ഗ്യമെന്ന് മമ്മൂട്ടി; ഫാൻസ് വീഡിയോ വൈറൽ

Published : Dec 19, 2023, 02:36 PM ISTUpdated : Dec 19, 2023, 02:47 PM IST
'എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ'ന്ന് മോഹൻലാൽ, ആ സ്നേഹം മഹാഭാ​ഗ്യമെന്ന് മമ്മൂട്ടി; ഫാൻസ് വീഡിയോ വൈറൽ

Synopsis

ഫാൻസുകാർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും നല്ല സുഹൃത്തുക്കൾ ആണ്. ലാൽ എന്നും ഇച്ചാക്ക എന്നുമുള്ള വിളികളിൽ തന്നെ അത് വ്യക്തമാണ്.

ലയാളത്തിന്റെ രണ്ട് അതുല്യ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവർക്കും തുല്യം ഇരുവരും മാത്രം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്നത്തെ യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ വിളങ്ങുന്ന ഇരുവർക്കും ലോകമെമ്പാടുമുള്ള ആരാധകവൃന്ദം ഒന്ന് വേറെ തന്നെയാണ്. സിനിമകൾ വിജയം ആയാലും പരാജയം ആയാലും എന്നും എപ്പോഴും ചേർത്തുനിർത്തുന്ന ഈ ആരാധക കൂട്ടത്തെ കുറിച്ച് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഏകദേശം ആറായിരം ഫാൻസ് ആണ് അദ്ദേഹത്തെ കാണാനും ഫോട്ടോ എടുക്കാനും എത്തിച്ചേർന്നത്. ഈ അവസരത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. "ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ കുറിച്ചൊരു വാചകം ഉണ്ട്. എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ..", എന്നാണ് മോഹൻലാൽ പറഞ്ഞത്. വൻ ആവേശത്തോടെയാണ് ഈ വാക്കുകൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തത് എന്ന് വീഡിയോകളിൽ നിന്നും വ്യക്തമാണ്. 

ഇതിന് പിന്നാലെയാണ് ആരാധകരെ കുറിച്ച് മമ്മൂട്ടി പറയുന്നൊരു വീഡിയോയും പുറത്തുവന്നത്. ഭീഷ്മ പർവം എന്ന സിനിമയുടെ സക്സസ് സെലിബ്രേഷനിൽ നിന്നുള്ളതാണ് വീഡിയോ." സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാ​ഗ്യം ആണ്", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. 

അതേസമയം, ഫാൻസുകാർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും നല്ല സുഹൃത്തുക്കൾ ആണ്. ലാൽ എന്നും ഇച്ചാക്ക എന്നുമുള്ള വിളികളിൽ തന്നെ അത് വ്യക്തമാണ്. തന്റെ മൂത്ത ജ്യോഷ്ഠൻ ആണ് മമ്മൂട്ടി എന്നാണ് ഒരിക്കൽ  മോഹൻലാൽ പറഞ്ഞിട്ടുള്ളതും. മറ്റാർക്കും നികത്താനാകാത്തൊരു ബന്ധം ഇരുവരും തമ്മിലുണ്ട് എന്നത് ഭൂരിഭാ​ഗം പേർക്കും അറിയാവുന്ന കാര്യവുമാണ്.

'വാലിബന്' മുൻപ് സർപ്രൈസ് ഹിറ്റൊരുക്കാൻ മോഹൻലാൽ; 'നേരി'ലെ മനോഹര മെലഡി എത്തി

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു