'ഇജ്ജാതി ഐറ്റം'; ഈ ദ്രോണാചാര്യരെ മനസിലായോ ? വൈറലായി എഐ കലാവിരുത്

Published : Aug 04, 2023, 08:16 AM ISTUpdated : Aug 04, 2023, 08:49 AM IST
'ഇജ്ജാതി ഐറ്റം'; ഈ ദ്രോണാചാര്യരെ മനസിലായോ ? വൈറലായി എഐ കലാവിരുത്

Synopsis

ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ് എന്നാണ് ആരാധകര്‍ പറയുന്നത്. 

സോഷ്യൽ മീഡിയ നിറയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് താരം. എഐ ടൂളുകൾ ഉപയോഗിച്ച് കലാകാരന്മാർക്ക് തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇത്തരത്തിൽ വരുന്ന എഐ പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിൽ ആണ് ശ്രദ്ധനേടുന്നത്. അത്തരത്തിലൊരു എഐ ഭാവനയാണ് ഇപ്പോൾ വൈറൽ. 

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടേതാണ് എഐ ലുക്ക്. കയ്യിൽ വില്ലേന്തി ദ്രോണാചാര്യർ ആയി നിൽക്കുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം. ഒറ്റനോട്ടത്തിൽ ഇത് ആരാണ് എന്ന ചോദ്യം ഉയർത്തുന്ന തരത്തിൽ ആണ് എഐ മികവ് കാട്ടിത്തരുന്നത്. നിരവധി പേരാണ് ഫോട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ് എന്നാണ് ആരാധകര്‍ പറയുന്നത്. 

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും.  മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മമ്മൂട്ടിയും ഒന്നിച്ചുള്ള സിനിമ വരുന്നുവെന്ന് അടുത്തിടെ ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ചില ആശയങ്ങൾ മമ്മൂട്ടിയുമായി പങ്കുവച്ചിട്ടുണ്ടെന്നും എന്നാൽ സ്ക്രിപ്റ്റിം​ഗ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ദലീഷ് പറഞ്ഞിരുന്നു. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ​ദിലീഷ് പോത്തൻ ഇക്കാര്യം ഉറപ്പിച്ചത്. 

ജീവിതത്തിലെ പുതിയ പരീക്ഷണം; സന്തോഷം പങ്കിട്ട് അമൃത സുരേഷ്, ഒപ്പം നാ​ഗചൈതന്യയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത