സം​ഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് അമൃത. 

ഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുചരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക് പുറമെ അവാതരികയായും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങൾക്കും പലപ്പോഴും അമൃത പാത്രമാകാറുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും ചിലപ്പോഴൊക്കെ അമൃത നൽകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അമൃത. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത പങ്കുവച്ചിട്ടുണ്ട്. 

സം​ഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത, അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകൾ അമൃത പങ്കുവച്ചിട്ടുണ്ട്. ഈ ഫോട്ടോകളിൽ പ്രേക്ഷകരുടെ ശ്രദ്ധപോയത് ഒരു സിനിമാ താരത്തിലേക്കാണ്. തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനി ആയിരുന്നു അത്. നാഗ ചൈതന്യയും ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. 

View post on Instagram

മനസിനും ശരീരത്തിനും ഊർജം പകരുന്നതാണ് തിയറ്റർ വർക്ക് ഷോപ്പുകൾ. കേരളത്തിൽ ഇതിന് വലിയ പ്രചാരണമുണ്ട്. മുൻപ് ജയറാമിന്റെ മകൾ ഇത്തരത്തിൽ വർക്ക്ഷോപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അമൃത ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പിന്നണി ​ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാൻ കഴിയും എന്നാണ് ചിലർ പറയുന്നത്. 

എന്തുകൊണ്ട് രത്നവേലായി ഫഹദ് ഫാസിൽ? മറുപടിയുമായി മാരി സെൽവരാജ്

അടുത്തിടെ ഗോപി സുന്ദറുമായി അമൃത വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. ഈ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ ഇരുവരുടെയും ഫോട്ടോ പങ്കുവച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..