ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

Published : Oct 09, 2023, 07:47 AM ISTUpdated : Oct 09, 2023, 08:13 AM IST
ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

Synopsis

കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ നിന്നും നേടിയത് 27.42 കോടിയാണ്. 

ന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. കാലങ്ങൾ മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ത മലയാളികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തി കസറിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ആള് കൂടി എത്തിയിരിക്കുകയാണ് 'ജോർജ് മാർട്ടിൻ'. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി. 

ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുമ്പോൾ, ദുബായിൽ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്‍റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. 

സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ്. ആദ്യദിനം 2.40 കോടിയുമായി കേരള ബോക്സ് ഓഫീസ് തുടങ്ങിയ ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് 27.42 കോടിയാണ്. ആ​ഗോളതലത്തിൽ 60 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിൽ 313ൽ അധികം സ്ക്രീനുകളിൽ ആണ് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. 

അതേസമയം, കാതല്‍, ബസൂക്ക എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകള്‍. ജ്യോതിക നായികയായി എത്തുന്ന കാതല്‍ ഉടന്‍ തിയറ്ററില്‍ എത്തുമെന്നാണ് വിവരം. ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തിന്‍റെ മറ്റൊരു ഉദാഹരണമാകും എന്നാണ് വിലയിരുത്തലുകള്‍. 

ചില കേന്ദ്രങ്ങളിൽ നിന്ന് ഏകപക്ഷിയമായ അടിച്ചമർത്തൽ, അങ്ങനെയെങ്കിൽ ചാവേർ കണ്ടേപറ്റൂ; ഹരീഷ് പേരടി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത