'എന്റെ സ്വപ്നങ്ങളിൽ കുതിരപ്പുറത്ത് വന്ന രാജകുമാരൻ'; ദുൽഖറിനെ കുറിച്ച് നടി ശ്രീലീല

Published : Oct 08, 2023, 09:50 PM ISTUpdated : Oct 08, 2023, 09:55 PM IST
'എന്റെ സ്വപ്നങ്ങളിൽ കുതിരപ്പുറത്ത് വന്ന രാജകുമാരൻ'; ദുൽഖറിനെ കുറിച്ച് നടി ശ്രീലീല

Synopsis

ടോളിവുഡിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നടി ശ്രീലീല.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് ലോകമെമ്പാടുമായി ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ലേബൽ ഇല്ലാതെ തന്നെ ദുൽഖർ കെട്ടിപ്പടുത്തത് പാൻ ഇന്ത്യൻ സൂപ്പർതാരം എന്ന പദവിയാണ്. വിവിധ ഭാഷാ ചിത്രങ്ങളില്‍ ദുൽഖർ കസറുന്നത് കണ്ട് മലയാളികളുടെ മനവും നിറഞ്ഞു. സാധാരണക്കാർക്ക് പുറമെ സിനിമാ താരങ്ങൾക്ക് ഇടയിലും ദുൽഖറിന് ഫാൻസ് ഏറെയാണ്. ഈ അവസരത്തിൽ അത്തരമൊരു ആരാധികയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ടോളിവുഡിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നടി ശ്രീലീലയാണ് ദുൽഖറിനെ പുകഴ്ത്തി പറയുന്നത്. മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രി റിലീസ് ഈവന്റിൽ ആയിരുന്നു നടിയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു എന്നും ആ രാജകുമാരനാണ് ദുൽഖർ എന്നും ശ്രീലീല പറയുന്നു. 

'ദുൽഖർ സൽമാൻ സാർ, നിങ്ങൾ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ ഒരു സ്വപ്നം കാണുമായിരുന്നു. അമ്മൂമ്മ പറയുന്ന കഥകളിൽ ഒരു രാജകുമാരൻ കുതിരപ്പുറത്ത് വരുന്നത് ഞാൻ സങ്കല്പിക്കും. ഹിരീയേ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ രാജകുമാരൻ നിങ്ങളാണെന്ന് തോന്നാറുണ്ട്', എന്നായിരുന്നു ശ്രീലീല പറഞ്ഞത്. 

ആ പരാമർശം നീക്കം ചെയ്യണം; 'ലിയോ'യ്ക്ക് എതിരെ ഹിന്ദുമക്കൾ ഇയക്കവും ബിജെപിയും

അതേസമയം, കിം​ഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഓണം റിലീസ് ആയെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. ​ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷബീർ, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത