'ഇതാണ് മ്മ്ടെ മമ്മൂക്ക'; മമ്മൂട്ടിയെ കണ്ട് തുള്ളിച്ചാടി ആരാധിക, നെഞ്ചോട് ചേർത്ത് മമ്മൂട്ടി- വീഡിയോ

Published : Jan 05, 2024, 11:05 PM ISTUpdated : Jan 06, 2024, 03:25 PM IST
'ഇതാണ് മ്മ്ടെ മമ്മൂക്ക'; മമ്മൂട്ടിയെ കണ്ട് തുള്ളിച്ചാടി ആരാധിക, നെഞ്ചോട് ചേർത്ത് മമ്മൂട്ടി- വീഡിയോ

Synopsis

മമ്മൂട്ടിയെ കണ്ട ആരാധിക മനംമറന്ന് തുള്ളിച്ചാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

"സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാ​ഗ്യം ആണ്" ഒരിക്കൽ ആരാധകരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്. എന്നിരുന്നാലും പറ്റുമ്പോഴൊക്കെ ആരാധകരെ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്താറുണ്ട്. അത്തരത്തിലൊരു ഫാൻ വീഡിയോ ആണിപ്പോൾ വൈറൽ ആകുന്നത്. 

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പെഷ്യൽ ചൈൽഡ് ആണ് മമ്മൂട്ടിയുടെ ആരാധിക. മമ്മൂട്ടിയെ കണ്ട ആരാധിക മനംമറന്ന് തുള്ളിച്ചാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും ഈ ആരാധിക പറയുന്നുണ്ട്. പ്രിയ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തി ഫോട്ടോ എടുത്ത ശേഷം ആണ് മമ്മൂട്ടി അവിടെ വിട്ടത്. 'ഇതാണ് മ്മ്ടെ മമ്മൂക്ക' എന്നാണ് വീഡിയോ കണ്ട് പലരും കുറിക്കുന്നത്. 

അതേസമയം, കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച ചിത്രം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ ഒടിടിയില്‍ എത്തിയിരുന്നു. ഭ്രമയുഗം ആണ് നടന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഭ്രമയുഗത്തെ കൂടാതെ ബസൂക്ക, ടര്‍ബോ എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത