പ്രിൻ്റ് ഷർട്ടണിഞ്ഞ് കൂളിം​ഗ് ​ഗ്ലാസ് വച്ച് കൂളായി മമ്മൂട്ടി; 'ഇതെന്ത് ഭാവിച്ച മമ്മൂക്ക' എന്ന് ആരാധകർ

Published : May 15, 2023, 02:04 PM IST
പ്രിൻ്റ് ഷർട്ടണിഞ്ഞ് കൂളിം​ഗ് ​ഗ്ലാസ് വച്ച് കൂളായി മമ്മൂട്ടി; 'ഇതെന്ത് ഭാവിച്ച മമ്മൂക്ക' എന്ന് ആരാധകർ

Synopsis

പ്രിൻ്റ് ഷർട്ടിട്ട് കൂളിം​ഗ് ​ഗ്ലാസ് വച്ച് വളരെ കൂളായാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹം ഇന്നും ഓരോ മലയാളികളെയും അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. പ്രായം റിവേഴ്സ് ​ഗിയറിൽ ആണോ എന്നാണ് ഇത്തരം ഫോട്ടോകൾക്ക് ആരാധകർ കമന്റായി രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

പ്രിൻ്റ് ഷർട്ടിട്ട് കൂളിം​ഗ് ​ഗ്ലാസ് വച്ച് വളരെ കൂളായാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഭീഷ്മപർവ്വം ലുക്കും ധ്വനിപ്പിക്കുന്നുണ്ട്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. ' ഏജ് ഇൻ റിവേഴ്സ് ഗിയർ, മമ്മൂക്കാ ഇങ്ങള് ഇതെന്ത് ഭാവിച്ച മമ്മൂക്ക', എന്നിങ്ങനെ പോകുന്നു കമന്റുകൾ. നടൻ റഹ്മാനൊക്കെ പങ്കെടുത്തൊരു സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ. 

'ബസൂക്ക' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും.  ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നി വര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അഖിൽ അക്കിനേനി നായകനായി എത്തിയ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 

'ഒരമ്മ എന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്'; നയൻതാരയെ കുറിച്ച് വിഘ്നേശ്

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി