'അരിക്കൊമ്പനി'ൽ ഉണ്ടാകുമോന്ന് ചോദ്യം; തഗ്ഗ് മറുപടിയുമായി ടൊവിനോ, ഏറ്റെടുത്ത് ട്രോളന്മാർ

Published : May 09, 2023, 08:22 PM IST
'അരിക്കൊമ്പനി'ൽ ഉണ്ടാകുമോന്ന് ചോദ്യം; തഗ്ഗ് മറുപടിയുമായി ടൊവിനോ, ഏറ്റെടുത്ത് ട്രോളന്മാർ

Synopsis

സാജിദ് യാഹിയയാണ് അരിക്കൊമ്പൻ സംവിധാനം ചെയ്യുന്നത്.

കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കി ഒരുങ്ങിയ 2018ന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. സമൂഹമാധ്യമങ്ങളിൽ മുഴുവൻ സിനിമയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ്. ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ച വയ്ക്കുകയാണ് ഈ ജൂഡ് ആന്റണി ചിത്രം. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ അരിക്കൊമ്പൻ സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടി ആണ് ഇപ്പോൾ വൈറലാകുന്നത്. 

ഇടുക്കിയെ വിറപ്പിച്ച കാട്ടാന ആയ അരിക്കൊമ്പന്‍റെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. “അരിക്കൊമ്പൻ സിനിമ അനൗൺസ് ചെയ്തിരിക്കയാണല്ലോ. ടോവിനോ അതിലും ഉണ്ടാകുമോ?” എന്നായിരുന്നു ചോദ്യം. ഇതിന്, “ഞാൻ അതിനുവേണ്ടി കൊമ്പ് വളർത്തിക്കൊണ്ട് ഇരിക്കുകയാണ്” എന്നായിരുന്നു ടൊവിനോയുടെ തഗ്ഗ് മറുപടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ട്രോളന്മാരും അത് ഏറ്റെടുത്തു. 

സാജിദ് യാഹിയയാണ് അരിക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുഹൈൽ എം കോയയുടേത് ആണ് കഥ. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം. കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. 

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.  ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.

ടൊവിനോയായി മോഹൻലാൽ, ആസിഫായി മമ്മൂട്ടി; വൈറലായി സീനിയർ വെർഷൻ '2018'

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി