'ശെൻ്റെ പൊന്നോ...'; മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ

Published : Jun 21, 2023, 07:39 AM ISTUpdated : Jun 21, 2023, 07:46 AM IST
'ശെൻ്റെ പൊന്നോ...'; മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ

Synopsis

സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ അഭിനയപ്രതിഭാസത്തിന് ഇന്നും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകർ പറയുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ തരം​ഗമായിരിക്കുന്നത്. 

മമ്മൂട്ടി തന്നെയാണ് ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരിക്കുന്നത്. 'ഒരിക്കൽ ബുഡാപെസ്റ്റിൽ', എന്നാണ് ഫോട്ടോകൾക്ക് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

"സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവർഗ്രീൻ സ്റ്റാർ, ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ, ന്തോ പറയാനാ മമ്മൂക്കാ..ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല, കുന്നോളം ഉണ്ട് ട്ടോ ഉള്ളിൽ സങ്കടം. ചെറുപ്പക്കാരോട് ഒരു ചെയ്ത്ത് ആയിപോയി ഇത്, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ, മലയാളിയുടെ സന്തോഷമായി ഇങ്ങനെ നിലനിൽക്കട്ടെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും.  മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'പ്രശ്നങ്ങളെ നേരിടാൻ മടിച്ച, കരയാൻ മാത്രം അറിയാവുന്ന നജീബിനെ എനിക്കറിയാം, ഇന്നവൻ ശക്തയായ സ്ത്രീയാണ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക