'രോ​ഗം ബാധിച്ചിട്ട് 11 ദിവസം, രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്'; രചന നാരായണൻകുട്ടി

Published : Jun 19, 2023, 07:56 AM ISTUpdated : Jun 19, 2023, 08:04 AM IST
'രോ​ഗം ബാധിച്ചിട്ട് 11 ദിവസം, രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്'; രചന നാരായണൻകുട്ടി

Synopsis

രോ​ഗം ബാധിച്ചിട്ട് പതിനൊന്ന് ദിവസം ആയെന്നും അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന. 

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രചന നാരായണൻകുട്ടി. ലക്കി സ്റ്റാർ എന്ന ആദ്യ ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ രചനയ്ക്ക് സാധിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും പരമ്പരകളിലും രചന സജീവമാണ്. ഇപ്പോഴിതാ താൻ ആശുപത്രിയിൽ ആണെന്ന വിവരം പങ്കുവയ്ക്കുകയാണ് രചന. 

രോ​ഗം ബാധിച്ചിട്ട് പതിനൊന്ന് ദിവസം ആയെന്നും അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി കുറിക്കുന്നു. ആശുപത്രിയിൽ‌ നിന്നുള്ള ഫോട്ടോ സഹിതം ആണ് രചന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

'എനിക്ക് അസുഖമായിട്ട് ഇന്ന് 11-ാമത്തെ ദിവസമാണ്. 90% ശതമാനം രോ​ഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ. അതെ... ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം... നല്ല ഭക്ഷണം കഴിക്കൂ... അങ്ങനെ രക്തത്തിന്‍റെ അളവ് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നു', എന്നാണ് രചന കുറിച്ചത്.  

പങ്കുവച്ചിരിക്കുന്ന ഫോട്ടോ ഈ മാസം ഒമ്പതാം തിയതി എടുത്തതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ.... അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന അറിയിച്ചു.  പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് നടിയുടെ ആ​രോ​ഗ്യവുമായി ബന്ധപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. 

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത