'നേര്' കാത്ത് മോഹൻലാൽ; ഹൃദയം നിറഞ്ഞ് മമ്മൂട്ടിയും, തരം​ഗമായി താരരാജാക്കന്മാരുടെ സം​ഗമം

Published : Dec 22, 2023, 09:30 PM ISTUpdated : Dec 22, 2023, 10:14 PM IST
'നേര്' കാത്ത് മോഹൻലാൽ; ഹൃദയം നിറഞ്ഞ് മമ്മൂട്ടിയും, തരം​ഗമായി താരരാജാക്കന്മാരുടെ സം​ഗമം

Synopsis

ഫോട്ടോ സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. 

മീപകാലത്ത് നേരിട്ട പരാജയങ്ങളെ എല്ലാം കാറ്റിൽ പറത്തി മോഹൻലാൽ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിൽ വിജയ മോഹൻ എന്ന പബ്ലിക് പ്രൊസിക്യൂട്ടറായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ ആരാധക-പ്രേക്ഷകമനം ഒന്നാകെ നിറഞ്ഞു. അവരുടെ 'ലാലേട്ടനെ' തിരിച്ചു നൽകിയ ജീത്തുവിനെ വാഴ്ത്തിപ്പാടി. നേര് ​വിജയ​ഗാഥ രചിച്ച് പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 

'പ്രിയ ലാലിനൊപ്പം', എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. നേര് റിലീസിന് മുൻപ് മോഹൻലാലിനും ടീമിനും മമ്മൂട്ടി ആശംസ അറിയിച്ചിരുന്നു. ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലെ സന്തോഷം ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഇരുവരുടെയും ഫാന്‍സുകാര്‍ നിറഞ്ഞ മനസ്സോടെയാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നത്. 'അങ്ങോട്ടുമിങ്ങോട്ടും ഉള്ള ഡിഗ്രീഡിങ് ഒഴിവാക്കൂ..അതാണ് ഈ ഫോട്ടോ കൊണ്ട് അവർ ഉദ്ദേശിക്കുന്നത്', എന്നാണ് ചിലര്‍ പറയുന്നത്. 

"മലയാള സിനിമയെന്ന മഹാലോകം അടപടലം പടവലടിച്ച് ഭരിക്കുന്ന രണ്ട് താരരാജാക്കന്മാർ, ആരൊക്കെ വന്നാലും നിന്നാലും വീണാലും ഈ രണ്ടു നെടുംതൂണുകൾ എന്നും മലയാള സിനിമയിൽ ഉണ്ടാവും, മലയാള സിനിമയുടെ നടന സൗഭാഗ്യങ്ങൾ, ഈ രണ്ടു പേര് ഇല്ലെങ്കിൽ മലയാള സിനിമ ഇല്ല, ഒരു പടം നിങ്ങൾ ഒരുമിച്ച് ചെയ്യാമോ മമ്മൂക്കാ, പതിറ്റാണ്ടുകളായുള്ള സൗഹൃദം..ജീവിതത്തിൽ മറക്കാനാവാത്ത എത്രയോ നല്ല നിമിഷങ്ങൾ, നേരുള്ള ബന്ധം. മാതൃകയാക്കാവുന്ന സൗഹൃദം", എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍. 

'ഒരു കട്ടിൽ ഒരു മുറി'; ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം വരുന്നു

ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്തത്. ഇന്നലെ മുതല്‍ മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. ഏതാണ്ട് മൂന്ന് കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത