വരകൾ ആസ്വദിച്ച് അനുമോൾ, വൈറലായി ചിത്രങ്ങൾ

Published : Dec 22, 2023, 04:09 PM IST
വരകൾ ആസ്വദിച്ച് അനുമോൾ, വൈറലായി ചിത്രങ്ങൾ

Synopsis

സോഷ്യൽ മീഡിയയില്‍ സജീവമാണ് അനുമോള്‍

സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ താരമായി മാറിയ നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയുടെയും പ്രിയങ്കരിയാണ് ഈ താരം. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമൊക്കെയാണ് അനുമോൾ എന്ന അനുക്കുട്ടിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഷോയിൽ ഏറ്റവും ആക്ടീവായ താരങ്ങളിൽ ഒരാളാണ് അനുമോൾ. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓൺസ്‌ക്രീൻ കെമിസ്ട്രിയും നിഷ്‌കളങ്കമായ സംസാരവുമാണ് പ്രേക്ഷകർക്ക് അനുവിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം. സ്കിറ്റുകളിലൊക്കെ മികച്ച പ്രകടനമാണ് അനു എപ്പോഴും കാഴ്ചവെക്കാറുള്ളത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരമിന്ന്. സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അനു ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. ഇപ്പോഴിതാ, ഒരു ആർട്ട് ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. പഴമയെയും പാരമ്പര്യത്തെയും അനുസ്മരിപ്പിക്കുന്ന വരകൾക്കൊപ്പമാണ് അനുവിന്റെ ഫോട്ടോഷൂട്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളെന്ന് വിശേഷിപ്പിക്കാവുന്നവയാണ് പലതും. അവ മനസുതുറന്ന് ആസ്വദിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അനു ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. അനുവിന്റെ ഇതുവരെയുള്ള ഫോട്ടോഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണവുമായി എത്തുന്നത്.

 

വർഷങ്ങളായി മലയാളം മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന അനുമോൾ അനുജത്തി എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത എന്നീ പരമ്പരകളിലൂടെയും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് അനുവിനെ പ്രേക്ഷകർ പിന്നീട് കൂടുതൽ അടുത്തറിയുന്നതും അനു താരമാകുന്നതും.

ALSO READ : 'വര്‍ഷങ്ങള്‍ക്ക് ശേഷം' റിലീസ് എപ്പോള്‍? വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ