എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാമോ?'മാളികപ്പുറം' കുരുന്നുകളെ ഞെട്ടിച്ച് മമ്മൂട്ടി

Published : Dec 12, 2022, 10:24 PM IST
 എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാമോ?'മാളികപ്പുറം' കുരുന്നുകളെ ഞെട്ടിച്ച് മമ്മൂട്ടി

Synopsis

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ എത്തിയ താരം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. കാലത്തിനനുസരിച്ച് കഥാപാത്രങ്ങളിലും കഥാ തെരഞ്ഞെടുപ്പിലും മമ്മൂട്ടി കാണിക്കുന്ന പ്രാവീണ്യം പ്രേക്ഷകരെ ഒന്നാകെ ഓരോ നിമിഷും അമ്പരപ്പെടുത്തുകയാണ്. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഓരോ വീഡിയോകളും ഫോട്ടോകളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അത്തരത്തിൽ മമ്മൂട്ടിയുടേതായി പുറത്തുവന്നൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

'മാളികപ്പുറം' എന്ന ചിത്രത്തിലെ കുട്ടി താരങ്ങളോട് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദേവനന്ദയും പീയുഷും എന്റെ കൂടെ ഫോട്ടോ എടുക്കാമോ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ആദ്യമൊന്ന് അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി ഫോട്ടോ എടുക്കുകയും ചെയ്തു. വളരെ അപൂർവ്വമായി തങ്ങൾക്ക് ലഭിച്ച ഭാ​ഗ്യത്തിന്റെ സന്തോഷത്തിലാണ് കുരുന്നുകളും. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. 

'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നവംബർ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി നിർ‌മ്മിച്ച ചിത്രം കൂടിയാണിത്. യശോദ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ