'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍

Published : Dec 12, 2022, 07:08 PM ISTUpdated : Dec 12, 2022, 07:21 PM IST
'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍

Synopsis

മനോജ് കെ ജയൻ, നരെയ്ൻ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവർക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോദിനവും മലയാളികൾക്ക് തെളിയിച്ചു കൊടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിൻേതായി പുറത്തുവരുന്ന ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അത്തരത്തിൽ നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. 

മനോജ് കെ ജയൻ, നരെയ്ൻ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവർക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'മമ്മൂക്ക... നിത്യ യൗവ്വനം... അന്നും ഇന്നും ഒരേയൊരു ഗ്ലാമർ കിംഗ്, അതിൽ നിങ്ങളെക്കാൾ ഓക്കേ ചെറുപ്പം ഉള്ള ആളുണ്ട്, ഏറ്റവും ചുള്ളൻ മമ്മൂക്ക, യുവാക്കളിലെ യുവാവ് മമ്മൂക്ക, ഏറ്റവും ചെറുപ്പം ഇക്ക തന്നെ, ആ ​ഗ്രീൻ ഷർട്ട്കാരൻ ആണ് ഏറ്റവും സുന്ദരനും ഏറ്റവും യങ് ആയിട്ടുള്ള ആളും', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'വിത്ത് നിത്യവസന്തം' എന്ന് കുറിച്ച് കൊണ്ട് മനോജ് കെ ജയനും ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ചെയ്യാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് വൻ തിരക്ക്; സംഘർഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത