76 വളര്‍ത്ത് നായ്ക്കൾക്കായി 45 കോടിയുടെ സ്വത്ത് മാറ്റിവച്ച സൂപ്പര്‍ താരം

Published : Mar 02, 2025, 07:16 PM ISTUpdated : Mar 02, 2025, 07:33 PM IST
76 വളര്‍ത്ത് നായ്ക്കൾക്കായി 45 കോടിയുടെ സ്വത്ത് മാറ്റിവച്ച സൂപ്പര്‍ താരം

Synopsis

പല സെലിബ്രിറ്റികളും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നത് വാര്‍ത്തയാകാറുണ്ട്. 45 കോടി സ്വത്ത് നായകള്‍ക്കായി മാറ്റിവച്ച താരം. 

കൊല്‍ക്കത്ത: സിനിമ രംഗത്തെ  പല സെലിബ്രിറ്റികളും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നത് വാര്‍ത്തയാകാറുണ്ട്. തിരക്കിട്ട ജീവിതത്തില്‍ വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നാണ് പലരും പറയാറ്. ഒപ്പം തന്നെ നായ്ക്കളെയും മറ്റും വളർത്തൽ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായും സെലിബ്രിറ്റികൾ എടുക്കാറുണ്ട്. ഇത്തരത്തില്‍ നായ്ക്കളോടുള്ള സ്നേഹത്തിന് പേരുകേട്ട ഒരു സൂപ്പര്‍താരമാണ്  മിഥുൻ ചക്രബർത്തി.  

1980-കള്‍ മുതല്‍ ബംഗാളി സിനിമയിലും ബോളിവുഡിലും തന്‍റെ സാന്നിധ്യം അറിയിച്ച ഈ വെറ്ററൻ നടൻ ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. തന്‍റെ  നായ്ക്കൾക്ക് വേണ്ടി 45 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇദ്ദേഹം എഴുതിവച്ചിട്ടിണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായകള്‍ക്കായി ഒരു മിനി ഫാം ഹൗസ് പോലും നിർമ്മിച്ചിട്ടുണ്ട് മിഥുന്‍ ദാ. 

മിഥുൻ ചക്രവർത്തി സൂപ്പർസ്റ്റാർ എന്ന പേരിൽ പ്രശസ്തനാണെങ്കിലും, നായ്ക്കളോടുള്ള അദ്ദേഹത്തിന്റെ അക്രമണ സ്നേഹത്തിന്റെ വ്യാപ്തി അറിയാത്തവർ പലരുമുണ്ട്. മുംബൈയിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുമുള്ള തന്‍റെ വിവിധ വാസസ്ഥലങ്ങളിലാണ് മിഥുന്‍ ചക്രവര്‍ത്തി നായകളെ വളര്‍ത്തുന്നത്.  മാദ് ഐലൻഡിൽ തന്റെ 1.5 ഏക്കർ സ്ഥലത്ത് 76 നായ്ക്കൾ ഉണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഹൗസിംഗ്.കോം റിപ്പോര്‍ട്ട് പ്രകാരം നായ്ക്കൾക്കായി മാത്രം മിഥുന്‍ ചക്രബര്‍ത്തി മാറ്റിവച്ച സ്വത്തിന്റെ മൂല്യം ഏകദേശം 45 കോടി രൂപയോളം വരും. ഇതിൽ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയും ഉൾപ്പെടുന്നു. ഈ വീട്ടിന്റെ ഭൂരിഭാഗവും നായ്ക്കൾക്കായി മാറ്റിവച്ചിരിക്കുന്നു. ഈ നായകള്‍ക്കായി സ്പെഷ്യൽ ടണലുകൾ, കളിക്കളങ്ങൾ, മുറികൾ എന്നിവ പോലും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.  

മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍റെ ഭാര്യയും നടിയുമായ മദൽസ ശർമ്മ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതനുസരിച്ച്, മിഥുൻ തന്റെ നായ്ക്കളെ മക്കളെ പോലെയാണ് സ്നേഹിക്കുക. പെറ്റുകൾക്കായി സ്പെഷ്യൽ മുറികൾ ഉണ്ട്, അവരുടെ സുരക്ഷയ്ക്കായി പ്രേത്യേക സ്റ്റാഫിനെയും അദ്ദേഹം നിയമിച്ചിട്ടുണ്ട്. നായ്ക്കളെ ശ്രദ്ധാപൂർവ്വം പരിപാലിക്കുക, സമയം തെറ്റാതെ ഭക്ഷണം നൽകുക, അതീവ സ്നേഹത്തോടെ പെരുമാറുക എന്നിവയെക്കുറിച്ച് മിഥുൻ എപ്പോഴും അവരോട് പറയും എന്നും മദൽസ ശർമ്മ പറയുന്നു. 

ഗെയിംചേഞ്ചറെ തീയറ്ററില്‍ അടിച്ചിട്ട പടം; ഒടിടിയില്‍ എത്തിയപ്പോള്‍ വെറും 12 മണിക്കൂറില്‍ സംഭവിച്ചത് !

ബിപാഷ ബസു അഞ്ച് വര്‍ഷമായി പടം ഇല്ലാതെ വീട്ടിലിരിക്കുന്നു, കാരണം: നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത