
മുംബൈ: ബോളിവുഡില്‍ ഒരു കാലത്ത് സെന്‍സേഷനായിരുന്ന നടി ബിപാഷ ബസു ഇപ്പോള്‍ പൂര്‍ണ്ണമായും ഫീല്‍ഡ് ഔട്ടാണ് എന്ന് പറയാം. അഞ്ച് കൊല്ലം മുന്‍പ് ഭര്‍ത്താവ് കിരണ്‍ ഗോവറിനൊപ്പം അഭിനയിച്ച ഡെയ്ഞ്ചറസ് എന്ന സീരിസാണ് അവസാന പ്രൊജക്ട്. ഭൂഷന്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഗായകനായ മിക സിംഗ് ആണ്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിക സിംഗ് ബിപാഷയ്ക്കൊപ്പം ചിത്രം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍റെ തുറന്നു പറച്ചില്‍. എന്തുകൊണ്ടാണ് ബിപാഷ ഇപ്പോൾ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്നത് എന്നാണ് നിങ്ങൾ കരുതുന്നത്? ദൈവം എല്ലാം കാണുന്നുണ്ട്"
കരൺ സിംഗ് ഗ്രോവറിനൊപ്പം സീരീസ് നിർമ്മിക്കാനും മറ്റൊരു നായികയെ അവതരിപ്പിക്കാനും താൻ ആദ്യം പദ്ധതിയിട്ടിരുന്നതായി ഗായകന്‍ വെളിപ്പെടുത്തി, എന്നാൽ ബിപാഷ ബസു അതില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു, അവസാനം അതിന് വഴങ്ങേണ്ടി വന്നു അദ്ദേഹം കൂട്ടിച്ചേർത്തു,
“ലണ്ടനിലാണ് സീരിസിന്‍റെ ചിത്രീകരണം നടന്നത്. ബജറ്റ് 4 കോടിയാണ് നിശ്ചയിച്ചത് എന്നാല്‍ അത് 14 കോടിയായി ഉയർന്നു. ബിപാഷ അഭിനയിക്കാന്‍ വേണ്ടി കളിച്ച നാടകത്തിനും, നിർമ്മാണത്തില്‍ അവര്‍ ഇടപെട്ടതിലും, ആ സീരിസിന്‍റെ പേരിലും അവര്‍ എപ്പോള്‍ ഖേദിക്കുന്നുണ്ടാകും" മിക സിംഗ് പറഞ്ഞു.
ബിപാഷ ചുംബനരംഗം ചെയ്യാൻ വിസമ്മതിച്ചതും മിക സിംഗ് പങ്കുവെച്ചു. “അതിലെ നായികയും നായകനും ഭാര്യയും ഭര്‍ത്താവുമാണ് അതിനാൽ ഒരു ചുംബന രംഗമുണ്ടാകുമെന്ന് വ്യക്തമാണ്. സംവിധായകനും എഴുത്തുകാരനും നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം ബിപാഷ അത് നിരസിച്ചു" മിക പറഞ്ഞു.
കരണിന്‍റെയും ബിപാഷയുടെയും പ്രതിഫലത്തില്‍ താൻ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നും എന്നാൽ ഡബ്ബിംഗ് പൂർത്തിയാക്കാന്‍ പോലും ബുദ്ധിമുട്ടിയെന്ന് മിക സിംഗ് വ്യക്തമാക്കി. “ഒരാൾക്ക് എപ്പോഴും തൊണ്ടവേദനയുണ്ടായിരുന്നു. ഒരു സമയത്ത് ബിപാഷയ്ക്ക് അസുഖമുണ്ടെങ്കിൽ മറ്റൊരിക്കൽ കരണിന് ആയിരുന്നു".
വലിയ സിനിമാക്കാരിൽ നിന്ന് വ്യത്യസ്തമായി ചെറുകിട നിർമ്മാതാക്കളോട് അഭിനേതാക്കള്‍ മോശമായി പെരുമാറുന്നുവെന്നും മിക പറഞ്ഞു.
130 കോടി ബജറ്റ് ചിത്രം, ഇറങ്ങി മൂന്നാം ശനിയാഴ്ച കളക്ഷന്‍ 65.38 ശതമാനം കൂടി: അത്ഭുതത്തില്‍ ബോളിവുഡ് !
'അവരൊന്ന് ശ്രമിക്കട്ടെ': ഗോവിന്ദയും ഭാര്യയും വേർപിരിയുന്നുവോ? സുനിതയുടെ പ്രതികരണം പുറത്ത്