'എനിക്ക് എന്ത് കൊണ്ടുവന്നു'; 'ലാലേട്ടനെ' കാണാൻ ഓടിയെത്തി കുട്ടി ആരാധിക, കൊഞ്ചിച്ചും കുശലം പറഞ്ഞും മോഹൻലാൽ

Published : May 20, 2024, 05:25 PM ISTUpdated : May 20, 2024, 06:01 PM IST
'എനിക്ക് എന്ത് കൊണ്ടുവന്നു'; 'ലാലേട്ടനെ' കാണാൻ ഓടിയെത്തി കുട്ടി ആരാധിക, കൊഞ്ചിച്ചും കുശലം പറഞ്ഞും മോഹൻലാൽ

Synopsis

നാളെയാണ് മോഹന്‍ലാലിന്‍റെ പിറന്നാള്‍. 

ലയാളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ നാല്പത് വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ കംപ്ലീറ്റ് ആക്ടർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് സിനിമകളാണ്. ഇന്നും കാലാനുവർത്തികളായി നിൽക്കുന്ന മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളുമാണ്. ഇനിയും ഒട്ടേറെ സിനിമകൾ നടന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഈ വേളയിൽ ആണ് മോഹൻലാലിന്റെ പിറന്നാൾ വരുന്നത്. മെയ് 21 അതായത് നാളെ മോഹൻലാലിന്റെ പിറന്നാളാണ്. ഇതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. 

സോഷ്യൽ മീഡിയകളിലും മോഹൻലാലിന്റെ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്. ട്വിറ്റർ ട്രെന്റിങ്ങിലും മോഹൻലാൽ തന്നെയാണ് താരം. ഈ അവസരത്തിൽ കുട്ടി ആരാധികയ്ക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ഒരു വീഡിയോ പുറത്തുവരികയാണ്. അനിമ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. മോഹൻലാലിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടി ആരാധികയോട് കുറുമ്പ് കാട്ടുന്ന, കുശലം പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. 

അതേസമയം, എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി ചിത്രീകരണം നടക്കുന്ന ചിത്രം. നിലവില്‍ തിരുവനന്തപുരത്ത് ഷെഡ്യൂള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം പൃഥ്വിരാജ് ആണ്. ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുകയാണ്. ശേഭനയാണ് ചിത്രത്തിലെ നായിക. 

മലയാള സിനിമയിലേക്ക് തിരിച്ചു വന്ന മലയാളികൾ മിസ്സ് ചെയ്‌ത 'ആ വലിയ കുടുംബം'

മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം. ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന് വിവരമുണ്ട്. റംമ്പാന്‍, വൃഷഭ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. ഇത് ഓണം റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു