രംഗണ്ണന്‍ നാഷണല്‍ ലെവല്‍: ആവേശത്തിലെ ഫഹദ് കഥാപാത്രത്തെ ഉപയോഗിച്ച് സുരക്ഷ പഠിപ്പിച്ച് മുംബൈ പൊലീസ്

Published : May 20, 2024, 02:25 PM IST
രംഗണ്ണന്‍ നാഷണല്‍ ലെവല്‍: ആവേശത്തിലെ ഫഹദ് കഥാപാത്രത്തെ ഉപയോഗിച്ച് സുരക്ഷ പഠിപ്പിച്ച് മുംബൈ പൊലീസ്

Synopsis

ഒരു റീല്‍സ് വഴി ഉത്തരേന്ത്യ ദക്ഷിണേന്ത്യ എന്ന് പറഞ്ഞ് ഒന്നിക്കാന്‍ ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഒന്നുമില്ലെന്നാണ്  'കരിങ്കളിയല്ലേ' സോഷ്യല്‍ മീഡിയയില്‍ തീര്‍ത്ത ട്രെന്‍റ് വ്യക്തമാക്കുന്നത്.

കൊച്ചി: "ആവേശം" സിനിമയിലെ ഫഹദ് ഫാസിലിന്‍റെ 'കരിങ്കളിയല്ലേ' എന്ന റീല്‍സ് ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വൈറലാണ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ചെയ്യുന്ന റീല്‍സ് അനുകരിച്ച് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം രംഗത്ത് എത്തിയിരുന്നു. 

ഒരു റീല്‍സ് വഴി ഉത്തരേന്ത്യ ദക്ഷിണേന്ത്യ എന്ന് പറഞ്ഞ് ഒന്നിക്കാന്‍ ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഒന്നുമില്ലെന്നാണ്  'കരിങ്കളിയല്ലേ' സോഷ്യല്‍ മീഡിയയില്‍ തീര്‍ത്ത ട്രെന്‍റ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഈ റീല്‍സ് സുരക്ഷയുടെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.

പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ വേണ്ടി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വൈറലായ രംഗ ക്ലിപ്പ് ഉപയോഗിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.  പലരും മുംബൈ പൊലീസിന്‍റെ ഈ പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 

അതേ സമയം  ഒടിടിയിൽ എത്തിയ ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചത്. ജിത്തു മാധവൻ ആണ് സംവിധാനം. 

അതേ സമയം ആവേശത്തിലെ ഹിന്ദി സംബന്ധിയായ ഡയലോഗിനെ സംബന്ധിച്ച് ഒടിടി റിലീസിന് പിന്നാലെ ചെറുതായി വിവാദം ഉയര്‍ന്നിരുന്നു. തിയറ്ററിൽ വൻ കയ്യടി നേടിയ ആവേശത്തിലെ ഇന്റർവെൽ സമയത്തെ ഡയലോ​ഗിനെ ചുറ്റിപ്പറ്റിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

മലയാളത്തിലും കന്നടയിലും രം​ഗൻ പറയുന്ന വാണിം​ഗ് സംഭാഷണം ഹിന്ദിയിലും പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രം​ഗന്റെ വലംകൈ ആയ അമ്പാൻ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. ഇതേപോലെ ഹിന്ദി പറയാൻ വന്നിട്ട് രം​ഗൻ മാറുന്ന മറ്റൊരു സീനും ഉണ്ട്. ഇതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

അത്ഭുത ഹിറ്റായി 'അറണ്‍മണൈ 4' : ശമ്പളം കുത്തനെ ഉയര്‍ത്തി തമന്ന

നടി യാമി ഗൗതമിന് ആണ്‍കുഞ്ഞ് പിറന്നു; അപൂര്‍വ്വമായ പേരിട്ട് താര ദമ്പതികള്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത