'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍; കലക്കിയെന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : Oct 03, 2021, 06:28 PM ISTUpdated : Oct 03, 2021, 06:36 PM IST
'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍; കലക്കിയെന്ന് ആരാധകർ, വീഡിയോ

Synopsis

ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുകയാണ്.

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(mohanlal). 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രമായി എത്തി പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറാൻ താരത്തിന്(actor) സാധിച്ചു. അഭിനയും മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ മോഹൻലാൽ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കഹോണില്‍(cajon) താളം പിടിക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ(social media) ശ്രദ്ധനേടുന്നത്. 

തമിഴ് റാപ്പര്‍ അറിവിന്റെ എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് ഗാനത്തിനാണ് മോഹൻലാൽ താളം പിടിക്കുന്നത്. 
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

നേരത്തെ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിന് പൃഥ്വിരാജ് കഹോണില്‍ താളം പിടിക്കുന്നതിന്റെ വീഡിയോ ഭാര്യ സുപ്രിയ മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ആരാധകര്‍ അത് വലിയ രീതിയില്‍ ഏറ്റെടുക്കുകയും നിരവധി പേര്‍ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുകയാണ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിന്‍റ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അഫ്‌‍താബ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത