'ഒന്ന് മൈന്‍റ് ആക്കിയാല്‍ എന്താ പ്രശ്നം'; കരീന കപൂറിന് ട്രോളും വിമര്‍ശനവും -വീഡിയോ

By Web TeamFirst Published Oct 2, 2021, 6:53 PM IST
Highlights

കരീനയുടെ ഫാന്‍ പേജായ 'കരീന കപൂര്‍ ഖാന്‍ എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യേക്ഷപ്പെട്ടത്. 

മുംബൈ: ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട നടിമാരില്‍ ഒരാളാണ് കരീന കപൂര്‍ എന്നും വിവാദങ്ങള്‍ നടിയെ തേടി എത്താറുണ്ട്. ശനിയാഴ്ച കരീനയുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. വളരെ സിംപിള്‍ എന്ന് തോന്നിക്കുന്ന വീഡിയോയില്‍ കരീന നടന്നു പോകുന്പോള്‍ പ്രായമായ ഒരു ഗാര്‍ഡ് സല്യൂട്ട് നല്‍കുന്നു. എന്നാല്‍ അത് പോലും ശ്രദ്ധിക്കാതെ കരീന നടന്ന് പോകുന്നു.

കരീനയുടെ ഫാന്‍ പേജായ 'കരീന കപൂര്‍ ഖാന്‍ എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യേക്ഷപ്പെട്ടത്. കയ്യില്‍ ഒരു കപ്പുമായി കാറില്‍ കയറി പോകുന്ന കരീന തന്നെ സല്യൂട്ട് ചെയ്ത ഗാര്‍ഡിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് വല്ലാത്ത മര്യാദകേടാണ് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.

നേരത്തെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 'ഹാമന്ദി' അഥവ അഹങ്കാരി എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കാറ്, അത് തന്നെ ഈ വീഡിയോയ്ക്ക് അടിയിലും നിറയെ വന്നു. ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു, 'ആ മനുഷ്യനെ തിരിച്ച് അഭിവാദ്യം അര്‍ഹിക്കുന്നു, അത് ചെയ്യാന്‍ എന്താണ് കരീന തടസം. മറ്റൊരു കമന്‍റില്‍ ഒരാള്‍ ചോദിക്കുന്നു, 'അവരുടെ ആറ്റിറ്റ്യൂഡ് നോക്കുക തിരിച്ച് അഭിവാദ്യം ചെയ്യാന്‍ പോലും തയ്യാറല്ല, കരീന നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ് എന്നാണ് ഇത് വെളിവാക്കുന്നത്'. ഇങ്ങനെ പോകുന്നു കമന്‍റുകള്‍.

അതേ സമയം കരീന അയാളെ കണ്ടിട്ടുണ്ടാകില്ലെന്നും അതിനാലാണ് ഗാര്‍ഡിനെ തിരിച്ച് അഭിവാദ്യം ചെയ്യാത്തത് എന്നുമാണ് കരീന ഫാന്‍സ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നല്‍കുന്ന മറുപടി

വിവാദമായ വീഡിയോ കാണാം-

click me!