'ആക്ടർ പൃഥ്വിരാജിന് ഒപ്പം'; മലയാള സിനിമയെ താങ്ങിനിർത്തുന്ന തൂണുകളെന്ന് ആരാധകർ, വൈറൽ

By Web TeamFirst Published Sep 18, 2021, 7:11 PM IST
Highlights

കഴിഞ്ഞ ദിവസം, സംവിധായകൻ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹൻലാൽ പങ്കുവച്ചിരുന്നു. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

'ആക്ടർ പൃഥ്വിരാജിന് ഒപ്പം' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോൾ ചേർന്ന് നിൽക്കുന്നത് ചിത്രത്തിൽ കാണാനാകും. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രം​ഗത്തെത്തിയത്.

"മലയാള സിനിമയെ വീഴാതെ താങ്ങി നിർത്താൻ കഴിവുള്ള രണ്ട് തൂണുകൾ അത് ഇന്ത്യൻ സിനിമയുടേതുമാകുന്ന കാലം അടുത്തുവരുന്നു അഭിനന്ദനങ്ങൾ, നടനും സംവിധായകനും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്, തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ രാജുവേട്ടനും ലാലേട്ടനും ഒരുമിക്കുമ്പോൾ തീയറ്ററുകളിൽ മഹാവിസ്മയങ്ങൾ തീർക്കും" എന്നൊക്കെയാണ് കമന്റുകൾ. 

കഴിഞ്ഞ ദിവസം, സംവിധായകൻ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹൻലാൽ പങ്കുവച്ചിരുന്നു. പൃഥ്വി മോഹൻലാലിന് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം. ഇതും പ്രേക്ഷകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!