കാലിലെ മസ്സിൽ പെരുപ്പിച്ച് മോഹൻലാൽ; ഒടുവിലൊരു പൊട്ടിച്ചിരിയും, വീഡിയോ

Web Desk   | Asianet News
Published : Sep 15, 2021, 01:52 PM ISTUpdated : Sep 15, 2021, 02:10 PM IST
കാലിലെ മസ്സിൽ പെരുപ്പിച്ച് മോഹൻലാൽ; ഒടുവിലൊരു പൊട്ടിച്ചിരിയും, വീഡിയോ

Synopsis

ഈ പ്രായത്തിലും കാഫ് മസിൽസ് കാത്തു സൂക്ഷിക്കാൻ സ്ഥിരമായുള്ള വർക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 

ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങളും. ഇവര്‍ പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്. താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുനന്നത്. ഈ പ്രായത്തിലും കാഫ് മസിൽസ് കാത്തു സൂക്ഷിക്കാൻ സ്ഥിരമായുള്ള വർക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 

മുന്‍പും ഇത്തരം വർക്കൗട്ട് വീഡിയോകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവയ്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അടുത്തിടെ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള താരത്തിന്‍റെ വർക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

അതേസമയം, ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന  'ട്വൽത്ത് മാൻ' സിനിമയുടെ ലൊക്കേഷനിലാണ് താരമിപ്പോൾ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്. പാക്കപ്പിന് ശേഷമുള്ള ഒരു ഒത്തുചേരലിന്റെ ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍