എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; മനംനിറഞ്ഞ് ചിരിച്ച് രുക്മിണിയമ്മ, വീഡിയോ

Web Desk   | Asianet News
Published : Sep 21, 2021, 09:56 AM IST
എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; മനംനിറഞ്ഞ് ചിരിച്ച് രുക്മിണിയമ്മ, വീഡിയോ

Synopsis

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

സിനിമാതാരങ്ങളെ കാണുന്നത് എന്നും പ്രേക്ഷകർക്ക് കൗതുകമുള്ള കാര്യമാണ്. പ്രിയതാരങ്ങളെ ഒരുനോക്ക് കാണാൻ ആ​ഗ്രഹിച്ച് ആ ആ​ഗ്രഹം സഫലമായ നിരവധി പേരുടെ വാർത്തകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആ​ഗ്രഹം നിറവേറ്റിയതാകട്ടെ മോഹൻലാലും. 

മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആരാധികയുമായി താരം വീഡിയോ കോളിൽ സംസാരിച്ചത്. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. കൊവിഡ് കാലമായതിനാൽ  നേരിട്ട് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു. 

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് ഈ അമ്മയുടെ ആ​ഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത