നീ നടന്താൽ നട അഴക്..; പാരിസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ,'ജോറായിട്ടുണ്ടല്ലോ'ന്ന് ആരാധകർ

Published : Jul 17, 2023, 07:24 PM ISTUpdated : Jul 17, 2023, 07:26 PM IST
നീ നടന്താൽ നട അഴക്..; പാരിസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ,'ജോറായിട്ടുണ്ടല്ലോ'ന്ന് ആരാധകർ

Synopsis

'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായെത്തി ഇന്ന് മലയാള സിനിമയുടെ നെടുംതൂണായി ഉയർന്ന് നിൽക്കുന്ന മോഹൻലാൽ, ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് നിരവധി സിനിമകൾ. എന്നും ഓർത്തുവയ്ക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങൾ. അവയെല്ലാം കാലാനുവർത്തിയായി ഇന്നും നില കൊള്ളുന്നു. ഇടയ്ക്കൊന്ന് വീണ് പോയെങ്കിലും വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോഹൻലാൽ. ബിഗ് ബജറ്റ്, സൂപ്പർ സംവിധായകർ ഉൾപ്പടെയുള്ളവരുടെ മോഹൻലാൽ സിനിമകളാണ് വരാനിരിക്കുന്നത്. നടന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. 

പാരിസിന്റെ തെരുവോരങ്ങളിലൂടെ നല്ല സ്റ്റൈലൻ ആയി നടന്നടുക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. തല്ലുമാലയിലെ ബിജിഎമ്മും ഉൾപ്പെടുത്തിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'ജോറായിട്ടുണ്ടല്ലോ'എന്നാണ് ആരാധകരുടെ കമന്റുകൾ. 

'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ ആണ് വാലിബന്റെ ഷൂട്ടിം​ഗ് അവസാനിച്ചത്. ജയ്പൂരിൽ ആരംഭിച്ച ഷൂട്ടിം​ഗ് ചെന്നൈയിൽ അവസാനിക്കുക ആയിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നാണ് വിവരം.  അച്ഛന്‍- മകന്‍ റോളിലാകും മോഹൻലാൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

'ദുൽഖറിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹം'; ചിന്താ ജെറോം

രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രവും മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുകയാണ്. ജയിലർ ആണ് ആ ചിത്രം. ഈ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു അതിഥി വേഷത്തിൽ ആകും മോഹൻലാൽ എത്തുക എന്നാണ് വിവരം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിലെയും പോസ്റ്ററിലെയും മോഹൻലാലിന്റെ വിന്റേജ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത