40ാം ജന്മദിനത്തില്‍‌ ഭര്‍ത്താവ് വിക്കിക്കൊപ്പം റൊമാന്‍റിക് ചിത്രത്തില്‍ കത്രീന കൈഫ്

Published : Jul 17, 2023, 11:08 AM IST
40ാം ജന്മദിനത്തില്‍‌ ഭര്‍ത്താവ് വിക്കിക്കൊപ്പം റൊമാന്‍റിക് ചിത്രത്തില്‍ കത്രീന കൈഫ്

Synopsis

ഇരുവരെയും ഒരു റൊമാന്റിക് നിമിഷങ്ങളായിരുന്നു ചിത്രത്തില്‍."നി‍‌ന്‍റെ മാന്ത്രികതയിൽ... എല്ലാ ദിവസവും. ജന്മദിനാശംസകൾ എന്റെ പ്രിയ!" എന്നായിരുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പ്.  

മുംബൈ: ബോളിവുഡ് നടി കത്രീന കൈഫിന് ഞായറാഴ്ച 40 വയസ്സ് തികഞ്ഞു. കത്രീനയുടെ ആരാധകരും അടുത്തവരും ജന്മദിനം സോഷ്യൽ മീഡിയയിൽ ഗംഭീരമായി ആഘോഷിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുടെയും സഹപ്രവർത്തകരുടെയും കത്രീനയെ തേടിയുള്ള പിറന്നാൾ ആശംസകൾ നിറഞ്ഞു. എന്നാല്‍ ജന്മദിനത്തില്‍ ശരിക്കും വൈറലായത് കത്രീനയും ഭർത്താവ് വിക്കി കൗശലിന്‍റെ സോഷ്യൽ മീഡിയ ഹാന്‍റിലുകളില്‍ വന്ന സ്പെഷ്യല്‍ പോസ്റ്റാണ്. 

വിക്കി കൗശൽ തന്‍റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ റൊമാന്‍റിക് ചിത്രങ്ങളാണ് ഷെയര്‍‌ ചെയ്തത്. വിക്കി തങ്ങളുടെ അവധിക്കാലത്തെ രണ്ട് ചിത്രങ്ങൾ പങ്കിട്ടു, ഇരുവരെയും ഒരു റൊമാന്റിക് നിമിഷങ്ങളായിരുന്നു ചിത്രത്തില്‍."നി‍‌ന്‍റെ മാന്ത്രികതയിൽ... എല്ലാ ദിവസവും. ജന്മദിനാശംസകൾ എന്റെ പ്രിയ!" എന്നായിരുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

കത്രീനയെ മഞ്ഞ വസ്ത്രത്തിലും വിക്കി കാഷ്വൽ ലുക്കിലുമാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. 
ദമ്പതികൾ കടൽത്തീരത്താണ് കാണപ്പെട്ടത്. എന്തായാലും ഈ ചിത്രങ്ങള്‍‌ ആരാധകര്‍ ഏറ്റെടുത്തു മനോഹരമായ കമന്‍റുകളാണ് ഈ പോസ്റ്റിന് അടിയില്‍ വരുന്നത്.

റെഡ് ഹാർട്ട് ഇമോജികള്‍ കമന്റ് സെക്ഷനില്‍‌ നിറഞ്ഞു. ജൂലൈ 15 നാണ് വിക്കിയും കത്രീനയും  അവധിആഘോഷത്തിന് പോയത്. യാത്രയ്ക്ക് മുന്‍പ് മുംബൈ വിമാനത്താവളത്തിൽ ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ വന്നിരുന്നു. ടൈഗര്‍ 3യാണ് കത്രീനയുടെ വരാനിരിക്കുന്ന ചിത്രം. 

വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത സര ഹട്കെ സര ബച്ച്കെയാണ് വിക്കിയുടെ അടുത്തിറങ്ങിയ പടം റൊമാന്‍റിക് കോമഡിയായ ഈ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 84.66 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്ക്.

ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.

"പഠാന്‍റെ ശരിക്കും കളക്ഷന്‍ എത്ര?" കജോളിന്‍റെ ഷാരൂഖിനോടുള്ള തമാശ ചോദ്യം വിവാദമാകുന്നു.!

മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത