മകന്‍റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി നടന്‍ നരേന്‍

Published : Dec 25, 2022, 07:18 PM IST
മകന്‍റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി നടന്‍ നരേന്‍

Synopsis

നവംബറിലാണ് നരേന് മകന്‍ പിറന്നത്.  15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു തനിക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നു എന്ന കാര്യം നരേൻ ആരാധകരെ അറിയിച്ചത്. 

കൊച്ചി: മകന്‍റെ പേരിടൽ ചടങ്ങ് നടത്തി നടൻ നരേൻ. ഓംങ്കാര്‍ നരേന്‍ എന്നാണ് ജൂനിയര്‍ നരേന്‍റെ പേര്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, മകള്‍ തന്മയയുടെ കയ്യിലുള്ള മോന്‍റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവച്ചത്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഓംങ്കാറിനും നരേനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.

നവംബറിലാണ് നരേന് മകന്‍ പിറന്നത്.  15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു തനിക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നു എന്ന കാര്യം നരേൻ ആരാധകരെ അറിയിച്ചത്.  2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. 

അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

'മനുഷ്യനെ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനെ അത് തിരുത്താനും സാധിക്കൂ'; മമ്മൂട്ടിയെ പ്രശംസിച്ച് വി ശിവൻകുട്ടി

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത