'അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത്'; മുത്തച്ഛന്‍റെ ഓര്‍മ്മ പങ്കുവച്ച് നടന്‍ നിരഞ്ജന്‍ നായര്‍

Published : Nov 23, 2024, 05:06 PM IST
'അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത്'; മുത്തച്ഛന്‍റെ ഓര്‍മ്മ പങ്കുവച്ച് നടന്‍ നിരഞ്ജന്‍ നായര്‍

Synopsis

മൂന്നുമണി, രാത്രിമഴ, ചെമ്പട്ട് തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടന്‍

മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള നായക നടനാണ് നിരഞ്ജൻ നായർ. മൂന്നുമണിയിൽ തുടങ്ങിയ പ്രയാണം ഇപ്പോൾ രാക്കുയിൽ വരെ എത്തിനിൽക്കുന്നു. കൃത്രിമത്വം കലരാത്ത അഭിനയശൈലിയാണ് നിരഞ്ജൻ എന്ന നടന്റേത്. അതുകൊണ്ടുതന്നെ ആരാധകരും ഏറെയാണ്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലൂടെയും പ്രേക്ഷരിലേക്ക് അതിവേഗമാണ് നിരഞ്ജൻ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ മുത്തച്ഛന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. "വർഷങ്ങൾ യുഗങ്ങൾ ആണെന്ന് തോന്നുന്നത് പ്രിയപെട്ടവർ നമ്മളെ വിട്ടു പോകുമ്പോഴാണത്രേ.. ഓർമ്മകൾ അരിച്ചരിച്ചു ബാല്യത്തിലേക്കു കൊണ്ടുപോകുന്നുണ്ട്.. അവിടെ നാട്ടുമാമ്പഴവും വൃശ്ചിക കാറ്റുമൊക്കെ കഥകൾ പറയുന്നൊരു വീടുണ്ട്.. ഉണ്ണീടെ അമ്മവീട്.. അവിടെത്തെ അവധികാലങ്ങളിലേക്ക് ഉണ്ണി ഓടി എത്തിയിരുന്നത് സ്നേഹത്തിന്റെ ജാതി മരതണലിലേക്കാണ്.. അവിടെ ജാതിക്കയൊക്കെ പെറുക്കിയെടുക്കുന്ന ഒരു പാവം മുത്തശ്ശൻ.. എൻ്റെ ഡാഡി.. അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും.. ഓർമ്മകൾ അല്ലെങ്കിലും കണ്ണു നിറയ്ക്കും.. എത്ര ദൂരെ പോയി മറഞ്ഞാലും തൊട്ടടുത്ത് എന്നുമുണ്ടാകും എന്ന തോന്നൽ ഉണ്ടാക്കും.. സ്നേഹത്തിന്റെ കടൽ അസ്തമിച്ചിട്ട് 13 വർഷങ്ങൾ.." എന്നാണ് മുത്തച്ഛന്‍റെ ചിത്രത്തിനൊപ്പം നടൻ കുറിച്ചത്. 

യൂട്യൂബ് വീഡിയോസിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരഞ്ജന്റെ ഭാര്യ ഗോപികയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇവർക്ക് ഇരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതൽ എല്ലാ വിശേഷങ്ങളും നിരഞ്ജൻ ആരാധകരുമായി പങ്കുവച്ചിരുന്നു. അങ്ങനെ മൊത്തത്തിൽ സോഷ്യൽ മീഡിയയിലെ ഇഷ്ട താരങ്ങളായി നിറഞ്ഞു നിൽക്കുന്നവരാണ് നിരഞ്ജന്റെ കുടുംബം. മൂന്നുമണി, രാത്രിമഴ, ‘ചെമ്പട്ട്’, ‘കാണാക്കുയിൽ’, ‘സ്ത്രീപഥം’, ‘പൂക്കാലം വരവായി’ രാക്കുയിൽ തുടങ്ങിയ മെഗാസീരിയലുകൾക്ക് പുറമെ തേൻവരിക്ക’ എന്ന വെബ് സീരിയലിലും നിരഞ്ജൻ അഭിനയിച്ചിട്ടുണ്ട്.

ALSO READ : ക്യാമറയ്ക്ക് പിന്നില്‍ പ്രിയ നടന്‍; അച്ചു സുഗന്ധിന്‍റെ ആദ്യ ഷോര്‍ട്ട് ഫിലിം ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത