കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ്; റിയൽ ലൈഫ് 'നരൻ' എന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : Sep 25, 2021, 11:04 AM IST
കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ്; റിയൽ ലൈഫ് 'നരൻ' എന്ന് ആരാധകർ, വീഡിയോ

Synopsis

മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ 'ദ കംപ്ലീറ്റ് ആക്ടർ' എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്.  

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ(mohanlal) മകൻ പ്രണവ്(pranav mohanlal). പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലിൽ അകപ്പെട്ട തെരുവുനായയെ(dog) രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്. 

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ളതാണ് വീഡിയോ. കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.  'ചാർളി', റിയൽ ലൈഫ് 'നരൻ'  എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ 'ദ കംപ്ലീറ്റ് ആക്ടർ' എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്.  

കഴിഞ്ഞ ദിവസം മണാലിയില്‍ നിന്നുള്ള പ്രണവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാൻ ആണ് ആരാധകരെ അറിയിച്ചത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. വിനീതിന്‍റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത