നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്: കുടുംബസമേതം ഓണമാഘോഷിച്ച് പൃഥ്വിരാജ്

Published : Aug 29, 2023, 04:03 PM ISTUpdated : Aug 29, 2023, 04:22 PM IST
നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്: കുടുംബസമേതം ഓണമാഘോഷിച്ച് പൃഥ്വിരാജ്

Synopsis

കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. 

ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ചലച്ചിത്ര താരങ്ങൾ എല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് നടൻ പൃഥ്വിരാജിന്റെ പോസ്റ്റ്. 

'ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു', എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഭാര്യ സുപ്രിയയും സഹോദരൻ ഇന്ദ്രജിത്തും പൂർണിമയും മക്കളും മല്ലിക സുകുമാരനും ഒപ്പനുള്ള ഫോട്ടോയും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിരാജിനും കുടുംബത്തിനും ഓണാശംസകളുമായി രം​ഗത്തെത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. 

ഏതാനും നാളുകള്‍ക്ക് മുന്‍പ് വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ആണ് പൃഥ്വിരാജിന് അപകടം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിശ്രമത്തിലാണ് താരം. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്റെ നോവലാണ് സിനിമയായി അതേ പേരില്‍ ഒരുങ്ങുന്നത്. 

അതേസമയം, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. എമ്പുരാന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഷൂട്ടിം​ഗ് സെപ്റ്റംബർ 30 ആകുമ്പോഴേക്കും നടക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിച്ചാകും  എമ്പുരാന്‍ നിര്‍മിക്കുക. 

വീണ്ടും അനിരുദ്ധ് മാജിക്; ജവാനിലെ 'രാമയ്യ വസ്തവയ്യ' എത്തി, സോഷ്യൽ മീഡിയ തകർക്കും

ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാമി'ന്റെ പഴയ കാലഘട്ടം ആണ് എമ്പുരാൻ പറയുക എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. പ്രിക്വൽ + സീക്വൽ മിക്സിഡ് ആണ് ചിത്രമാകും ഇതെന്നും വിവരമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത