സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ ​ഗാനം ഒരുങ്ങി കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍. 

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലെ പുതിയ ​ഗാനമെത്തി. 'രാമയ്യ വസ്തവയ്യ' എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ​ഗാനത്തിൽ നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ ​ഗാനം ഒരുങ്ങി കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

അനിരുദ്ധിന്‍റെ ഗാനത്തിന് വരികല്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ 7ന് തിയറ്ററുകളില്‍ എത്തും.

ആറ്റ്ലിയാണ് ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിയവരും ഷാരൂഖിനും നയന്‍താരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ജവാനിലെ വില്ലന്‍. 

ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും മകനുമാണ് ഈ കഥാപാത്രങ്ങള്‍. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. 

Jawan: Not Ramaiya Vastavaiya | Shah Rukh Khan | Atlee | Anirudh | Nayanthara | Vishal D | Shilpa R

 'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോൺ ആയിരുന്നു നായിക. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ചിത്രത്തിന് വന്‍ ജനപ്രീതി ലഭിക്കുകയും ബോക്സ് ഓഫീസില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദവും ചിത്രത്തിന്‍റെ വിജയത്തിന് കാരണമായെത്ത തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും'; ശ്രദ്ധനേടി മഞ്ജു സുനിച്ചന്‍റെ പോസ്റ്റ്